in ,

ട്രെൻഡിങ് സോങ്ങിന് ചുവടുവച്ച് നില ബേബി, ‘അറബികുത്തിനു ‘ ക്യൂട്ട് ഡാൻസുമായി നില, വീഡിയോ വൈറൽ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എന്നാൽ ഫാൻസിന്റെ എണ്ണം വിരലിലെണ്ണാവുന്നതിലുമധികം ഉള്ള വ്യക്തി ആരാണ് എന്ന ചോദ്യത്തിന് സോഷ്യൽ മീഡിയ ഒന്നാകെ ഉത്തരം പറയുക ഒരുപക്ഷേ പേളി-ശ്രീനിഷ് ദമ്പതികളുടെ മകൻ നിലയുടെ പേരായിരിക്കും. കുഞ്ഞ് നിലയുടെ ജനനം മുതലുള്ള കാര്യങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെ അമ്മയ്ക്കൊപ്പം കള്ളച്ചിരിയുമായി നിൽക്കുന്ന ഫോട്ടോ വരെ ആരാധകർ വളരെ വലിയ സ്വീകാര്യതയോടു കൂടി തന്നെയാണ് സ്വീകരിച്ചത്.

ജനിച്ച മാസങ്ങൾക്കുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാം നിറയെ ഫാൻ പേജുകൾ ആണ് ഇന്ന് ഈ കുട്ടികുറുമ്പിക്ക്. ബിഗ് ബോസിൻറെ ആദ്യ സീസണിൽ വച്ചാണ് പേളിയും ശ്രീനിഷും തമ്മിൽ പ്രണയത്തിലാകുന്നത്. രണ്ടു മതത്തിൽ ഉള്ളവർ ഒരു കുഞ്ഞിന് ഒരേസമയം മാമോദീസയും ചോറൂണ് നടത്തിയത് ആരാധകരുടെ കയ്യടി തന്നെ നേടിയെടുത്തിരുന്നു. പേളിയും ശ്രീനിഷും വിവാഹിതരായി രണ്ടു വർഷം പിന്നിടുമ്പോഴാണ് ജീവിതത്തിലേക്ക് കൂട്ടിനായി മകൾ നില കൂടി എത്തിയത്. 2019 മെയ് അഞ്ചിനായിരുന്നു പേർളിയുടെയും ശ്രീനിഷിന്റെയും വിവാഹം നടന്നത്. മകൾ ജനിച്ച അന്ന് മുതൽ ഉള്ള എല്ലാ ചിത്രങ്ങളും പേളിയും ശ്രീനിഷും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

മകൾ നിലയുടെ ജനനത്തോടെ ശ്രീനിഷിന്റെയും പേർളിയുടെയും ജീവിതവും ദിവസങ്ങളും എല്ലാം നിലയ്ക്ക് ചുറ്റും ആണെന്ന് പറഞ്ഞാൽ സംശയമൊന്നുമില്ല.കാരണം മകളുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. എവിടെപ്പോയാലും ഇരുവർക്കും ഒപ്പം കൂട്ടായി എന്നും നിലയും ഉണ്ടാകും. നിലയ്ക്ക് ആറുമാസം പൂർത്തിയായ സന്തോഷവും പങ്കുവെച്ചിരുന്നു. മകൾ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നത് ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പുമായി ആണ് ഈ സന്തോഷവാർത്ത ആരാധനയിലേക്ക് എത്തിച്ചത്. മാർച്ച് 20 നായിരുന്നു നിലയുടെ ജനനം.

ഞങ്ങളുടെ മകൾ വളരുകയാണ് എന്ന ക്യാപ്ഷനോടെ നിലയുടെ ഒന്നാം ജനനത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ഇടയ്ക്കിടെ നിലയുടെ ചെറിയ വീഡിയോകളും ആയി ഇരുവരും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ പേളി തൻറെ മകളുടെ ഏറ്റവും പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.നില ബേബിയുടെ അറബിക് കുത്ത് എന്ന ക്യാപ്ഷനോട് കൂടിയാണ് പേളി ഏറ്റവും പുതിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

കിച്ചൺ സ്ലാബിൽ നിലയെ ഇരുത്തി കൊണ്ടാണ് മകൾക്ക് പേർളി ചുവടുകൾ പഠിപ്പിച്ചു കൊടുക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് നിലയുടെ പുതിയ വിശേഷങ്ങൾ. അമ്മ കാണിച്ചു കൊടുക്കുന്ന ചുവടുകൾ അതേപോലെ തന്നെ കാണിക്കുന്ന വളരെ സന്തോഷവതിയായി കുട്ടികുറുമ്പി ആയാണ് നില വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Written by admin

എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് അറിയാം, എന്റെ ഭാര്യമാർ എന്റെ ഇടവും വലവും ആണ്; ബഷീർ ബഷി പറയുന്നു

വിജയ് ഒരുക്കിയ സർപ്രൈസിൽ കണ്ണ് നിറഞ്ഞ് സാമന്ത, വൈറലായി ഇരുവരുടെയും വീഡിയോ