തെന്നിന്ത്യൻ സിനിമകളിൽ തൻറെതായ കഴിവ് വളരെ പെട്ടെന്ന് തെളിയിച്ച താരമാണ് സാമന്ത. വിവാഹമോചനത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായി നിലനിൽക്കുന്ന താരം തന്റെ 35 ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കാശ്മീരിൽ എത്തിയ താരം ഇത്തവണ ജന്മദിനം ആഘോഷിച്ചത് ഷൂട്ടിംഗ് സെറ്റിൽ വെച്ചായിരുന്നു.
സാമന്തയ്ക്ക് സർപ്രൈസ് ബർത്ത് ഡേ പാർട്ടി ഒരുക്കിയ സഹപ്രവർത്തകരുടെയും വീഡിയോയ്ക്ക് മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന സാമന്തയുടെ ചിത്രവും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരിക്കലും താരം പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ബർത്ത് ഡേ പാർട്ടി തന്നെയാണ് താരത്തിന് സഹപ്രവർത്തകർ ഒരുക്കിയിരുന്നത്. സിനിമയുടെ ഭാഗമല്ലാത്ത ഒരു സീൻ ചിത്രീകരിച്ച് കൊണ്ടാണ് ടീം താരത്തിന് സർപ്രൈസ് കൊടുത്തത്.
സിനിമയുടെ സീൻ ചിത്രീകരിക്കുകയാണ് എന്ന് കരുതിയ സാമന്ത ഡയലോഗ് പറയുകയും മറുപടിയായി ചിത്രത്തിലെ നായകനായ വിജയ് ദേവരകൊണ്ട സാമന്തയുടെ പേര് വിളിക്കുകയായിരുന്നു. ഇതുകേട്ട് സാമന്ത ചിരിക്കുമ്പോൾ ഹാപ്പി ബർത്ത് ഡേ സാമന്ത എന്ന് പറയുന്ന വിജയിക്കു മുന്നിൽ സാമന്തയുടെ കണ്ണുകൾ നിറയുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്.താരം തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏറ്റവും മധുരതരമായ ആശ്ചര്യം അവിടെ തണുത്തുറഞ്ഞു നിൽക്കുന്നു.
ഞങ്ങൾക്ക് ആണെങ്കിൽ ഒരുപാട് ജോലികൾ ചെയ്യാൻ ഉണ്ടായിരുന്നു. എന്നാൽ ഈ വിപുലമായ ആശ്ചര്യ ത്തെ പുറത്തെടുക്കാൻ സഹപ്രവർത്തകർക്ക് അതൊന്നും തടസ്സമായില്ല.. നന്ദി എന്ന് കുറിച്ചുകൊണ്ടാണ് താരം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ മഹാനദിക്ക് ശേഷം സാമന്തയും വിജയും വീണ്ടും ഒന്നിക്കുന്നു ചിത്രത്തിൽ ശിവ നിർവാണയാണ് സംവിധാനം നിർവഹിക്കുന്നത്. സാമന്തയുടെ തമിഴ് സിനിമ കാത്തുവാക്കുല രണ്ടുകാലിൽ എന്ന ചിത്രം താരത്തിൻറെ ജന്മദിനത്തിന്റെ അന്നാണ് റിലീസ് ചെയ്തത്.
ഏറ്റവും പുതിയ ചിത്രമായ ശാകുന്തളത്തിലെ ക്യാരക്ടർ പോസ്റ്റിൽ ശകുന്തളയായി നിറഞ്ഞുനിൽക്കുന്ന സാമന്തയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മലയാളിയായ ഹിഷാം അബ്ദുൽ വഹാബ് വിജയ്‌യും സാമന്തയും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സ്പെഷ്യൽ ടീം എന്നാണ് ചിത്രത്തെക്കുറിച്ച് സാമന്ത മുൻപ് ട്വിറ്റ് ചെയ്തിരുന്നത്. ചിത്രത്തിൻറെ സെറ്റിൽ എത്താൻ വളരെയധികം കാത്തിരിക്കുകയാണെന്ന് സാമന്ത അന്ന് കുറിച്ചിരുന്നു.