in

എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് അറിയാം, എന്റെ ഭാര്യമാർ എന്റെ ഇടവും വലവും ആണ്; ബഷീർ ബഷി പറയുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് ബഷീർ ബഷീ. ബിഗ് ബോസ്സ് വേദിയിൽ വച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ട് എന്ന താരത്തിന്റെ വെളിപ്പെടുത്തൽ അല്പം അത്ഭുതത്തോടെ തന്നെയാണ് മലയാളികൾ കേട്ടത്. ഒരു ഭാര്യയെ തന്നെ പോറ്റാൻ പെടാപ്പാട് പെടുമ്പോൾ എങ്ങനെ രണ്ടു ഭാര്യമാരെ വഹിക്കുന്നു എന്നാണ് താരത്തോട് ആളുകൾ അധികവും ചോദിച്ചത്. മാത്രവുമല്ല 2 വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് നിന്ന് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ആളുകളുടെ കുത്തുവാക്കുകൾക്കും കളിയാക്കലുകൾക്കും മുൻപിൽ തളരാതെ സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ പോവുകയാണ് താരം. കല്ലുമ്മക്കായ എന്ന വെബ്സീരീസുമായി എത്തി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധക്ക് വരുവാൻ താരത്തിനും ഭാര്യമാരായ സുഹാനയ്ക്കും മഷുറയ്ക്കും സാധിച്ചിട്ടുണ്ട്. എനിക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോൾ ഞാൻ അത് ഭാര്യയുടെ അടുത്ത് തുടർന്ന് തുറന്നു പറയുകയായിരുന്നു. ആദ്യം അത് കേട്ടപ്പോൾ സ്വാഭാവികമായും ഏതൊരു ഭാര്യയ്ക്കും ഉണ്ടാകുന്നതുപോലെ തന്നെ വിഷമം സുഹാനയ്ക്കും ഉണ്ടായിരുന്നു.

അപ്പോൾ ഞാൻ അവളോട് ചോദിച്ചു നീ കരച്ചിലും ബഹളവും ഒക്കെ ഉണ്ടാക്കിയാലും ഞാൻ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാതെ ഇരിക്കും എന്നു തോന്നുന്നുണ്ടോ എന്ന്. ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് പറയുന്നില്ല എന്ന് ചോദിച്ചപ്പോൾ അവൾക്ക് പതുക്കെ കാര്യങ്ങൾ മനസ്സിലായി. ഞാൻ പറയുന്നതാണ് ശരിയെന്ന് അവൾ തിരിച്ചറിഞ്ഞു.അവളോട് ഉള്ള സ്നേഹത്തിൽ ഒരു കുറവും ഞാൻ കാണിച്ചിട്ടില്ല. അങ്ങനെയാണ് സുഹാന വിവാഹത്തിന് സമ്മതിച്ചത്. രണ്ടാം വിവാഹത്തെപ്പറ്റി ഉള്ള ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഇങ്ങനെയാണ്.

മറ്റുള്ളവർ അവരുടെ കുടുംബത്തിൽ വഴക്ക് അടിച്ചാകും ജീവിക്കുന്നത്. എന്നാൽ ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നും ഞങ്ങൾക്ക് ഇടയിൽ യാതൊരു മത്സരവും ഇല്ലെന്ന് ബഷീർ ഇതിനു മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. ഭാര്യമാർക്ക് എന്ത് കൊടുത്താൽ ആണ് അവർ ഹാപ്പി ആകുന്നത് എന്ന് മറ്റാരെക്കാളും നന്നായി അദ്ദേഹത്തിന് അറിയാമെന്ന് മഷൂറ പറയുന്നു. രണ്ടാം ഭാര്യയായ മസൂറയുടെ ജന്മദിനത്തിന് ഐ ഫോൺ വാങ്ങി നൽകിയതിന് സോഷ്യൽ മീഡിയയിൽ നിന്നും വളരെ വലിയ വിമർശനങ്ങൾ തന്നെയാണ് താരത്തിന് നേരിടേണ്ടിവന്നത്.

ഇതിന് മറുപടി എന്ന വണ്ണമാണ് ബഷീർ ബഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് തൻറെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. തന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം തന്റെ ഭാര്യമാർക്ക് മാത്രമേ വിട്ടു കൊടുത്തിട്ടുള്ളൂ എന്ന് ബഷീർ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് അവർ രണ്ടുപേരും തന്റെ ഇടവും വലവും ആയി ഇപ്പോഴുള്ളതെന്ന് ആണ് താരം വ്യക്തമാക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്.

Written by admin

അന്ന് ശങ്കരാടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞു; എന്നാൽ ആ വിവാഹം നടന്നില്ല..! കാരണം തുറന്ന് പറഞ്ഞ കവിയൂർ പൊന്നമ്മ

ട്രെൻഡിങ് സോങ്ങിന് ചുവടുവച്ച് നില ബേബി, ‘അറബികുത്തിനു ‘ ക്യൂട്ട് ഡാൻസുമായി നില, വീഡിയോ വൈറൽ