in ,

അന്ന് ശങ്കരാടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞു; എന്നാൽ ആ വിവാഹം നടന്നില്ല..! കാരണം തുറന്ന് പറഞ്ഞ കവിയൂർ പൊന്നമ്മ

മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ പ്രശസ്തയായി മാറിയ താരമാണ് കവിയൂർപൊന്നമ്മ. തിരുവല്ലയിലെ കവിയൂർ വില്ലേജിൽ ജനിച്ച പൊന്നമ്മ കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത് അമ്മ വേഷങ്ങൾ തന്നെയാണ്. മോഹൻലാലിൻറെ അമ്മ എന്ന പേരിലും പൊന്നമ്മ അറിയപ്പെടാറുണ്ട്. മലയാള സിനിമയിൽ മോഹൻലാലിൻറെ അമ്മ വേഷങ്ങളിൽ ആണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത്. കവിയൂർ പൊന്നമ്മ- തിലകൻ ജോഡികൾ മലയാളത്തിൽ ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.

പ്രേംനസീർ, സത്യൻ, മധു, സോമൻ, സുകുമാരൻ, രാഘവൻ, വിൻസെന്റ് തുടങ്ങി ഒരു കാലഘട്ടത്തെ അനശ്വരമാക്കിയ നടന്മാർകൊപ്പം എല്ലാം അഭിനയിക്കുവാൻ കവിയൂർ പൊന്നമ്മയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രമുഖ നടി എന്ന നിലയിൽ ഇതിനോടകം കഴിവുതെളിയിച്ച താരം ഇന്നും അഭിനയരംഗത്ത് സജീവസാന്നിധ്യമാണ്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1971, 72, 73, 94 എന്നീ വർഷങ്ങളിൽ നേടാനും താരത്തിന് അവസരം ലഭിച്ചു.

നാടകവേദിയിൽ കൂടെയാണ് കവിയൂർപൊന്നമ്മ തൻറെ കലാജീവിതത്തിന് തുടക്കംകുറിക്കുന്നത്. പതിനാലാം വയസ്സിൽ തോപ്പിൽ ഭാസിയുടെ മൂലധനം എന്ന ആദ്യ നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അഭിനയ വേദിയിലെ മികവും പ്രശസ്തിയും സിനിമയിലേക്കുള്ള വരവിന് സാഹചര്യമൊരുക്കി. 1962 ശ്രീരാമപട്ടാഭിഷേകം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ശേഷം 64ൽ പുറത്തിറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ പ്രശസ്തയായ താരം അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അമ്മയായി തന്നെയാണ് വേഷങ്ങൾ ലഭിച്ചിരുന്നത്.

സ്നേഹവും വാൽസല്യവും നിറഞ്ഞ അമ്മയായിരുന്നു എന്നും ക്യാമറ കണ്ണുകൾക്ക് മുന്നിൽ കവിയൂർപൊന്നമ്മ. മലയാളിയ്ക്ക് അമ്മയുടെ മുഖം തന്നെയായി താരം പിന്നീട് മാറുകയായിരുന്നു. ഇതിനോടകം നാനൂറിലധികം ചിത്രങ്ങളിൽ ആണ് വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നല്ലൊരു ഗായിക കൂടിയായ താരം ഡോക്ടർ എന്ന നാടകത്തിൽ ആദ്യമായി പാടുകയും ചെയ്തു. തീർത്ഥയാത്ര എന്ന സിനിമയിലെ അംബികേ ജഗദംബികേ എന്ന ഭക്തിഗാനം ആണ് കവിയൂർ പൊന്നമ്മയുടെ കരിയറിലെ ആദ്യ സിനിമ ഗാനം. നാടകത്തിലും സിനിമയിലും ആയി പന്ത്രണ്ടോളം ഗാനങ്ങളാണ് താരം ആലപിച്ചിട്ടുള്ളത്.

കവിയൂർ പൊന്നമ്മ നായികയായെത്തിയ റോസി എന്ന ചിത്രത്തിൻറെ നിർമ്മാതാവായ മണി സ്വാമിയെ പിന്നീട് താരം വിവാഹം കഴിക്കുകയായിരുന്നു. അഭിനയ ജീവിതം വളരെയധികം വിജയങ്ങൾ സമ്മാനിച്ചപ്പോൾ വ്യക്തിജീവിതം എന്നും ദുരന്തങ്ങൾ നിറഞ്ഞതായിരുന്നു എന്ന് താരം ഇതിനു മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ നടൻ ശങ്കരാടിയുമായുള്ള വിവാഹ നിശ്ചയത്തെ പറ്റിയുള്ള കവിയൂർ പൊന്നമ്മയുടെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. നാടകത്തിൽ അഭിനയിച്ചിരുന്ന കാലത്ത് നടൻ ശങ്കരാടിയ്ക്ക് ഇങ്ങനെ ഒരു ഇഷ്ടം തന്നോട് തോന്നിയിരുന്നു.

എന്നാൽ തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്നാണ് കവിയൂർ പൊന്നമ്മ വെളിപ്പെടുത്തിയിരിക്കുന്നത്. 18 വയസ്സുള്ളപ്പോഴാണ് നാടകത്തിൽ അഭിനയിക്കാൻ തുടങ്ങുന്നത്. അതിനുമുൻപ് സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ശങ്കരാടിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു പ്രണയബന്ധം ഒന്നുമില്ലായിരുന്നു എങ്കിലും എല്ലാവരും കൂടി കൊണ്ടുവന്ന ആലോചനയായിരുന്നു അതെന്നും എന്നാൽ വിവാഹനിശ്ചയത്തിന് ശേഷം അത് മുടങ്ങുകയായിരുന്നു എന്നതാണ് ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്.

Written by admin

അമേരിക്കയിൽ ആണെങ്കിൽ പോലും കേരള തനിമ വിട്ടൊരു കളിയുമില്ല… വൈറലായി നടി ദിവ്യ ഉണ്ണിയുടെ കുടുംബ ചിത്രങ്ങൾ

എന്റെ ഭാര്യമാർക്ക് എന്താണ് വേണ്ടതെന്നു എനിക്ക് അറിയാം, എന്റെ ഭാര്യമാർ എന്റെ ഇടവും വലവും ആണ്; ബഷീർ ബഷി പറയുന്നു