തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് ദിവ്യ ഉണ്ണി. നീ എത്ര ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.താരം ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് വളരെ അവിചാരിതമായി ആയിരുന്നു. തുടർന്ന് പൂക്കാലംവരവായി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ബാലതാരമായി തന്നെ വേഷം കൈകാര്യം ചെയ്യുവാൻ ദിവ്യാ ഉണ്ണിക്ക് അവസരം ലഭിച്ചു.
കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികാപദവി താരം എടുത്ത് അണിഞ്ഞു. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ്, ജഗദീഷ്, കലാഭവൻ മണി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു. പിന്നീട് 1997 മുതൽ 2000 വരെ ഒരു വർഷം അഞ്ചും ആറും സിനിമകൾ വീതം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവർ എല്ലാം താരത്തിന്റെ നായകന്മാരായി അരങ്ങേറുകയും ചെയ്തു.
1990വരെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ദിവ്യ ഉണ്ണിയ്ക്ക് രണ്ടായിരത്തിനുശേഷം അവസരങ്ങൾ താരതമ്യേന കുറഞ്ഞു വരികയായിരുന്നു. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞതിന് പിന്നാലെ താരം തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങി. അങ്ങനെ രണ്ടുവർഷംകൊണ്ട് 5 സിനിമകൾ തമിഴിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ആണ് താരം വേഷം കൈകാര്യം ചെയ്തത്. ഫ്രണ്ട്സ്, പ്രണയവർണങ്ങൾ, ചുരം, ആകാശഗംഗ, ഉസ്താദ്, വർണ്ണപ്പകിട്ട് എന്നിവ താരം അഭിനയിച്ച ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്.
കണ്ണൻ വരുവാൻ, വേദം എന്നിവയാണ് തമിഴിൽ താരം അഭിനയിച്ച ചിത്രങ്ങൾ. ഇതിന് പുറമെ അമേരിക്കൻ ജാലകം എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരികയായി താരം തിളങ്ങുകയുണ്ടായി. ധാരാളം ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുവാൻ ദിവ്യ ഉണ്ണിക്ക് അവസരം ലഭിച്ചു. അങ്ങനെ അഭിനേത്രി എന്ന നിലയിൽ മലയാളികളുടെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്ന താരം നർത്തകിയായും തിളങ്ങുകയായിരുന്നു. മൂന്നാം വയസ്സുമുതൽ ഭരതനാട്യം അഭ്യസിച്ച താരം കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2002 ൽ അമേരിക്കൻ മലയാളിയായ ഡോക്ടർ സുധീർ ശേഖറിനെ വിവാഹം ചെയ്തതോടെ താരം സിനിമാ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
പിന്നീട് ആ ബന്ധം വേർപെടുത്തി 2018 ഫെബ്രുവരി നാലിന് മുംബൈ മലയാളിയായ അരുൺകുമാറിനെ താരം വിവാഹം ചെയ്യുകയായിരുന്നു. അഭിനയരംഗത്ത് സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം എന്നും നിറഞ്ഞു നിന്നിട്ടുണ്ട്. ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കസവു മുണ്ട് ചുറ്റി തനി നാടൻ പെൺകുട്ടിയായി തന്നെയാണ് വിദേശത്ത് സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്….