in

ഏറ്റവും മികച്ച ജോഡി പ്രേക്ഷകരുടെ സ്വന്തം ശിവാജ്ഞലി.. അവാർഡിന്റെ തിളക്കത്തിൽ സാന്ത്വനം താരം അഞ്‌ജലി

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നായി സാന്ത്വനം മാറിയിരിക്കുകയാണ്. ഇതിലെ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന മലയാളികൾ ചുരുക്കം അല്ല. കുട്ടികളും മുതിർന്നവരും അടക്കം ധാരാളം ആരാധകരെ നേടിയെടുക്കുവാൻ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ അഭിനയിക്കുന്ന താരങ്ങൾ എല്ലാവരും തങ്ങളുടെ രണ്ടാം തിരിച്ചുവരവ് എന്ന് പൂർണ്ണമായും വ്യക്തമാക്കുന്ന ഒരു സാഹചര്യത്തിലൂടെ ആണ് ഇപ്പോൾ കടന്നുപോകുന്നത്.

സിനിമയിൽനിന്നും സീരിയലിൽ നിന്നും ഒക്കെ വിട്ടു നിന്ന് നാളുകൾക്ക് ശേഷം തിരിച്ചെത്തിയ അല്ലെങ്കിൽ മികച്ചത് എന്ന് പറയാൻ സാധിക്കുന്ന കഥാപാത്രം അവർക്കൊക്കെയും നേടിക്കൊടുത്ത ഒരു പരമ്പര തന്നെയാണ് സാന്ത്വനം. അതുകൊണ്ടുതന്നെ ഓരോ താരങ്ങളും അവരുടെ പങ്ക് വലിയതോതിൽ തന്നെ വിനിയോഗിക്കുകയും മികച്ചതാക്കി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വർഷങ്ങൾക്കു ശേഷം ചിപ്പി അഭിനയ ജീവിതത്തിലേക്ക് രണ്ടാമത് ഒരു തിരിച്ചുവരവ് നടത്തിയ പരമ്പര എന്നതാണ് സാന്ത്വനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുവരെ കണ്ടു പരിചരിച്ചിരുന്നത് കണ്ണീർ പരമ്പരകളിൽ നിന്നൊക്കെ വ്യത്യസ്തമായ ആശയവും അവതരണശൈലിയും കൊണ്ട് എത്തി ആളുകളെ കീഴടക്കുവാൻ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്.

സാന്ത്വനത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നത് ശിവന്റെയും അഞ്ജലിയുടെയും ജോഡിയാണ്. ശിവ അഞ്ജലി എന്ന പേരിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി ഫാൻസ് ക്ലബ്ബുകൾ പോലും സജീവമാണ്. ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്ലസ്ടു എന്ന ചലച്ചിത്രത്തിലൂടെ എത്തി മലയാളികൾക്ക് സുപരിചിതനായ മാറിയ സജിൻ ആണ്.താരത്തിന്റെ ഭാര്യ ഷഫ്നയും മലയാളികൾക്ക് ഒട്ടും അപരിചിത അല്ല. അതുപോലെതന്നെ അഞ്ജലി എന്ന കഥാപാത്രത്തെ ക്യാമറയ്ക്ക് മുന്നിൽ അനശ്വരം ആക്കിയിരിക്കുന്നത് മോഹൻലാൽ ചിത്രമായ ബാലേട്ടനിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഗോപികയാണ്. അഭിനേത്രി എന്നതിലുപരി ഒരു ഡോക്ടർ എന്ന നിലയിൽ ഗോപിക ഇതിനോടകം തന്നെ കഴിവ് തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ്.

നിരവധി മിനിസ്ക്രീൻ പരമ്പരകൾ ഇതിനുമുമ്പും ഗോപിക അഭിനയിച്ചിട്ടുണ്ട് എങ്കിൽപോലും ഇന്നും ആളുകൾ താരത്തെ അറിയാൻ ഇഷ്ടപ്പെടുന്നതും ഓർക്കുന്നതും സാന്ത്വനത്തിലെ അഞ്ജലിയിലൂടെ തന്നെയാണ്.ശിവനും അഞ്ജലിയും ഒന്നിച്ചുള്ള രംഗങ്ങളും മറ്റും വളരെയധികം ആസ്വദിച്ച് തന്നെയാണ് സാന്ത്വനം പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കോഴിക്കോട് വെച്ച് നടന്ന ഐമ ടെലിവിഷൻ അവാർഡ് വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ ഗോപിയുടെയും സജിന്റെയും ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ബെസ്റ്റ് താരജോഡിക്കുള്ള അവാർഡ് ഗോപികയ്ക്കും സജിനും നൽകിയത് മലയാളികളുടെ പ്രിയപ്പെട്ട താരം ജയസൂര്യ ആണ്. അവാർഡ് ഏറ്റുവാങ്ങാൻ എത്തിയത് മുതലുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു.

Written by admin

ഗ്ലാമർ ഫീൽഡ് തിരഞ്ഞെടുത്തത് കല്യാണത്തിന് ശേഷമാണ്, കട്ട സപ്പോർട്ട് ആയി ഭർത്താവും; വൈറൽ മോഡൽ നീരജ നായർ

ഞങ്ങളും ആഗ്രഹിക്കുന്നത് അനുവിന്റെ കല്യാണമാണ്, ഞങ്ങൾ മരിച്ച് പോയാൽ നിനക്കാരെങ്കിലും വേണ്ടേ, അനുവിന്റെ അമ്മ പറയുന്നത് ഇങ്ങനെ