കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു.
യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവെക്കാറുണ്ട്. ഇപ്പോളിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. എന്നാണ് ചേച്ചിയുടെ കല്യാണമെന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്. കല്യാണം വരുമ്പോൾ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു അനുവിന്റെ മറുപടി. എങ്ങനെയുള്ള ആളെയാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ നല്ലൊരു മനുഷ്യനായിരിക്കണമെന്നായിരുന്നു അനു പറഞ്ഞത്. എല്ലാവരും ഇങ്ങനെ വിവാഹത്തെക്കുറിച്ച് തന്നെ ചോദിക്കാതെ, കുറേയേറെ ആളുകളാണ് ഇത് തന്നെ ചോദിച്ചത്. ഇനി പറഞ്ഞാൽ ശരിയാവില്ലെന്നും അനു പറയുന്നുണ്ടായിരുന്നു.
അനുവിന്റെ കല്യാണമാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഞങ്ങൾ മരിച്ച് പോയാൽ നിനക്കാരെങ്കിലും വേണ്ടേ, ഞങ്ങൾക്കൊരു സമാധാനം വേണ്ടേ എന്നുമായിരുന്നു അനു ചോദിച്ചത്. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണ്. ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കുന്നയാളാണ്. കല്യാണത്തെക്കുറിച്ച് പറയുമ്പോഴാണ് ഇങ്ങനെ എന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മ ഇങ്ങനെയൊക്കെ ആലോചിച്ചാലോ, അങ്ങനെയൊന്നും കാണാതെ എന്നായിരുന്നു അനു അമ്മയോട് പറഞ്ഞത്. വിഷമിപ്പിച്ച അനുഭവങ്ങൾ ഏറെയുണ്ട്. സഹിക്കാൻ വയ്യാത്ത വിഷമങ്ങളൊന്നും ഉണ്ടായിട്ടില്ല.
പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്. ഞാൻ പിന്നെ വിളിക്കാവേ എന്ന് പറയുന്നത് കേൾക്കുമ്പോൾത്തന്നെ മനസിലാവും ദേഷ്യം വന്നെന്ന്. അധികം രൂക്ഷമാക്കുന്നതിന് മുൻപ് തന്നെ ഞാനായിട്ട് അതിന് ഫുൾ സ്റ്റോപ്പിടുമെന്നായിരുന്നു അനു പറഞ്ഞത്. ആരോടും ചൂടാവാറില്ല. മകൾക്ക് കലാതിലകം കിട്ടിയപ്പോഴാണ് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയതെന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. ആദ്യമായി ജില്ലാ കലാതിലകം കിട്ടിയപ്പോൾ തുറന്ന ജീപ്പിലൂടെയൊക്കെ പോയിരുന്നുവെന്നായിരുന്നു അനു പറഞ്ഞത്.