സോഷ്യൽ മീഡിയയിൽ ഇന്ന് നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും വന്നു നിറയുന്നത്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള ഫോട്ടോഷൂട്ടുകൾക്ക് വളരെ വലിയ പ്രാധാന്യവും അംഗീകാരവും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. സമൂഹമാധ്യമങ്ങൾ വളർന്ന് വികസിച്ച ഒരു കാലഘട്ടത്തിൽ ജീവിക്കുന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്ന എന്തിനും ആരാധകർ ഏറെയാണ്. മോഡലിങ് എന്നത് ഇന്ന് ഒരു പ്രൊഫഷനായി വളർന്നതും അങ്ങനെ തന്നെയാണ്. നിരവധി മോഡലുകൾ ആണ് ഈ രംഗത്തേക്ക് വളരെ കുറഞ്ഞ സാഹചര്യം കൊണ്ട് ചൂവട് എടുത്ത് വെച്ചത്.
തങ്ങളുടേതായ കഴിവ് തെളിയിക്കാനും ഈ താരങ്ങൾക്ക് വളരെ പെട്ടെന്ന് സാധിക്കുകയുണ്ടായി.ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കു വച്ചു കൊണ്ടാണ് അധികം താരങ്ങൾ ആരാധകരെ നേടിയിട്ടുള്ളത്. ഓരോ മോഡലിനും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ വീണ്ടും വീണ്ടും അത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ താരങ്ങൾ മുന്നിൽ തന്നെയാണ്. വിവാഹശേഷം മോഡലിങ് രംഗത്തേക്ക് കടന്നുവന്ന മോഡലുകൾ ധാരാളമാണ്. പങ്കാളിയുടെ പൂർണ്ണ പിന്തുണയോടുകൂടി മോഡലിംഗ് രംഗത്ത് സജീവമായി നില നിൽക്കുന്നവരാണ് ജീവാ നമ്പ്യാർ, നീരജ നായർ എന്നിവർ.
ദിവസവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് ഈ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.ഇവർ പങ്കുവയ്ക്കുന്നത് അധികവും ഗ്ലാമർ ലുക്കിൽ ഉള്ളവ തന്നെയാണ്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ട് തന്നെ ഇവർക്ക് ആരാധകരും വിമർശകരും ഒരുപോലെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ നിന്ന് പലപ്പോഴും മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും അതൊക്കെ പ്രൊഫഷന്റെ ഭാഗമായി മാത്രം കാണുവാനാണ് ഇവരൊക്കെയും ശ്രമിക്കുന്നതും. ഇപ്പോൾ പ്രശസ്ത മോഡലായ നീരജ നായർ പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
വിവാഹശേഷം മോഡലിംഗ് രംഗത്തേക്ക് ചുവടു വെച്ച താരമാണ് നീരജ നായർ. വിവാഹ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതും അല്പം ഗ്ലാമർ ലുക്കിൽ ഉള്ളവ തന്നെയായിരുന്നു പങ്കുവയ്ക്കപെട്ടത്. ഇപ്പോൾ താരം തന്റെ മോഡലിങ് രംഗത്തേപ്പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. മറ്റുള്ളവർ എന്തുപറയുന്നു എന്ത് ചിന്തിക്കുന്നു എന്ന് ഒരിക്കൽ പോലും ഞാൻ ആലോചിക്കാറില്ല. എൻറെ ഓരോ ഫോട്ടോഷൂട്ടിനും പിന്നിൽ എനിക്ക് പ്രചോദനമായി നിൽക്കുന്നത് എന്റെ ഭർത്താവാണ്.
അദ്ദേഹത്തിൻറെ പൂർണ്ണ പിന്തുണയിലാണ് ഓരോ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപ്പെടുന്നത്. വിവാഹശേഷമാണ് മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നത്. അതുകൊണ്ടുതന്നെ ഗ്ലാമർ ഉള്ള ചിത്രങ്ങൾ പകർത്തുന്നതിനും പങ്കുവയ്ക്കുന്നതിനും യാതൊരു മടിയും ഇല്ല എന്നാണ് നീരജ വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് മില്യൺ കണക്കിന് ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നേടിയെടുക്കുവാൻ സാധിച്ച നീരജയുടെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.