മലയാളി സംഗീത പ്രേമികൾക്ക് സുപരിചിതയായ താരമാണ് സയനോര ഫിലിപ്പ്. കണ്ണൂർ ശൈലിയിലുള്ള സംസാരവും ശബ്ദ സാന്നിധ്യവും കൊണ്ട് പിന്നണിഗാനരംഗത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലെ തൻറെ നിലപാടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ താരം തുറന്നു പറഞ്ഞിട്ടുമുണ്ട്.
2018 ൽ സുരാജ് വെഞ്ഞാറമൂട് നായകൻ ആയ കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായിക പദവിയും ഗാനരചയിതാവ് എന്ന പേരും താരം നേടിയെടുത്തു. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കൾ ഉള്ള ഒരാൾ കൂടിയാണ് സൈനോര.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ താരം പങ്കുവെച്ചിരുന്നു.
എന്നാൽ ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം തന്നെയാണ് താരത്തിന് നേരിടേണ്ടിവന്നത്. ഈ കമൻറുകൾക്കെതിരെയുള്ള താരത്തിന്റെ പ്രതികരണം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുന്നത്.
ഇത്തരത്തിൽ സ്ത്രീകൾക്കെതിരെ മോശം കമൻറ് ഇടുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്ന് കരുതുന്നവരാണ് കൂടുതൽ എന്നും താരം വ്യക്തമാക്കുന്നു. അത്തരത്തിലുള്ള കമൻറുകൾ കേട്ടതിൽ യാതൊരു വിഷമവുമില്ല എന്നും എൻറെ ഇഷ്ടത്തിനനുസരിച്ച് ഞാൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് എന്ന് താരം വ്യക്തമാക്കുന്നു.
മാത്രവുമല്ല ഞാൻ എന്ത് വസ്ത്രം ധരിക്കണം എന്നത് എൻറെ മാത്രം ഇഷ്ടം ആണെന്ന് ഞാൻ എൻറെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കും എന്നും അതിന് ആരെ പേടിക്കാണം, ആരേയും പേടിക്കേണ്ട ആവശ്യം ഇല്ലെന്നും താരം വ്യക്തമാക്കുന്നു. എന്നെ വ്യക്തിപരമായി അടുത്തറിയാവുന്നവർ വിമർശനവുമായി എത്തി എന്നതാണ് ഏറ്റവും വലിയ തമാശ എന്നും താരം വ്യക്തമാക്കുന്നു. ഒരു അമ്മയാണ് നീ ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് അധികവും ആളുകൾ തന്ന ഉപദേശം. എന്നാൽ അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ എന്ന് താരം ചോദിക്കുന്നു.
ഈ അടുത്ത കാലത്തായി ഒരുപാട് ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യുന്ന താരത്തിന്റെ വസ്ത്രധാരണത്തെ പറ്റിയുള്ള കാഴ്ചപ്പാടാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. എൻറെ ശരീരം എൻറെ മാത്രം സ്വത്താണ്. വയർ കുറഞ്ഞും കൈകൾ മെലിഞ്ഞും ഇരുന്നാൽ മാത്രമേ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ പാടുള്ളൂ എന്ന ചിന്താഗതി ഒക്കെ ഇപ്പോൾ മാറിയിരിക്കുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. വാക്കുകൾ പോലെ തന്നെ പലപ്പോഴും ഗ്ലാമർ ഉള്ള വേഷങ്ങളും ആയാണ് താരം സമൂഹമാധ്യമങ്ങൾ മുൻപിൽ പ്രത്യക്ഷപ്പെടാറ്.അടുത്തകാലത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുകയും ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുക്കുകയും ചെയ്ത പേരുകളിൽ ഒന്നും സയനോരയുടെ തന്നെയാണ്.