രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന് കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് മൈഥിലി. ശ്രീനിവാസൻ ചിത്രമായ പച്ചമരത്തണലിൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ ഉൾപ്പെട്ടിരുന്നു എങ്കിലും അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പാലേരിമാണിക്യം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച കഴിവുകളുള്ള നടിയെന്ന് മറ്റുള്ളവർക്കിടയിൽ തെളിയിച്ചു കൊണ്ടായിരുന്നു താരം ഉയർന്നുവന്നത്.
എന്നാൽ പോലും വിവാദ കോളങ്ങളിൽ ആയിരുന്നു പിന്നീട് മൈഥിലി സ്ഥിരം സാന്നിധ്യമായി നിറഞ്ഞുനിന്നിരുന്നത്. താരത്തിന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും താരം ജനിച്ചതും വളർന്നതുമെല്ലാം വിദേശത്താണ്. പ്ലസ്ടു കഴിഞ്ഞതോടെ ബാംഗ്ലൂരിൽ പഠിക്കാൻ പോയി. ജീവിതത്തിൻറെ പരുക്കൻ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയത് അവിടെനിന്നാണ്. ഇതിനിടെ കൂട്ടുകാരികൾ പലരും വിവാഹിതരായതും കുട്ടികളായതും താരത്തിനെ ഏറെ വിഷമിപ്പിച്ചിരുന്നു.
കൂട്ടുകാരിയുടെ മക്കളെ കാണാൻ പോയാൽ കൊള്ളാമെന്ന് ഒക്കെ വീട്ടുകാരോട് പറഞ്ഞിരുന്നു എന്നും അങ്ങനെയെങ്കിലും തൻറെ വിവാഹം നടക്കട്ടെ എന്ന് കരുതിയിരുന്നു എന്ന് താരം വ്യക്തമാക്കുകയുണ്ടായി. എന്നാൽ കൂട്ടുകാരികളുടെ വീട്ടിൽ ചെന്നപ്പോൾ വിവാഹമായില്ലേ.. എന്താണ് നടക്കാത്തത് അങ്ങനെ 100 ചോദ്യങ്ങൾ ഉണ്ടായി. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ വീട്ടുകാർ ഒരു നല്ല ബന്ധം കൊണ്ടുവരികയും എന്നാൽ ആ സമയത്ത് സിനിമയിലേക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയും ആയിരുന്നു. അതോടെ വീട്ടുകാർ പറഞ്ഞത് കേൾക്കാതെ കരിയർ ആണ് വലുത് എന്ന് പറഞ്ഞ് കല്യാണം തൽക്കാലത്തേക്ക് വേണ്ടെന്നുവെച്ചു. മാണിക്യം എന്ന പാലേരിമാണിക്യത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മൈഥിലി മാണിക്യം മൈഥിലി ആയി മാറി.
തുടരെത്തുടരെ അവസരങ്ങൾ ലഭിച്ചതോടെ വിവാഹമൊക്കെ ഓർമ്മകൾ മാത്രമായി. അതിനിടെ സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള പല വിവാദങ്ങളിൽ അകപ്പെട്ടു. അത്യാവശ്യം പ്രൊഫഷനിൽ തന്നെ ഉറച്ചുനിന്നു. അതിനിടെ മലയാളത്തിൽ പുതിയ നടിമാർ വന്നതോടെ സിനിമകളിൽ അവസരം കുറയുകയായിരുന്നു. ടി വി ചന്ദ്രന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അസിസ്റ്റൻറ് ഡയറക്ടർ ആയും പ്രണയകുരുക്കിൽ അകപ്പെട്ടും ജീവിതം ഒരുപാട് വഴി മാറി സഞ്ചരിച്ചു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ വിശ്വാസവഞ്ചനകാട്ടിയതോടുകൂടി ജീവിതത്തിൽ വീണ്ടും പരാജയം മാത്രം ആവുകയായിരുന്നു.
ഇരുവരും അടുത്തുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയ സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്തുവിട്ടതോടെ താരം എത്തിപ്പെട്ടത് വല്ലാത്ത ഒരു അവസ്ഥയിൽ തന്നെയായിരുന്നു. അപ്പോഴും വിവാഹമെന്ന സ്വപ്നത്തെ ഒരിക്കലും ഉപേക്ഷിച്ചു കളയുവാൻ തയ്യാറായിട്ടില്ല താരം. പലപ്പോഴും സിനിമാമേഖലയിൽ എത്തുന്ന പെൺകുട്ടികൾ വ്യക്തമായി കാര്യങ്ങൾ ആരും പറഞ്ഞു കൊടുക്കാത്തതിന്റെ പേരിലാണ് ചതിയിൽ അകപ്പെടുന്നത് എങ്കിൽ തനിക്ക് പ്രശ്നങ്ങൾ ഉണ്ടായതും തെറ്റുപറ്റിയത് സിനിമയ്ക്ക് പുറത്തു നിന്നായിരുന്നു. അത് തൻറെ തെറ്റുകൾ കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് മൈഥിലി വ്യക്തമാക്കുന്നു.