in

വിമർശിക്കാൻ ഒക്കെ ആൾക്കാർ ഉണ്ടാവും, എന്നാൽ അതിനുളള എന്റെ മറുപടി ഇതായിരിക്കും; മോഡൽ ഹസീ ക്വാസി

സോഷ്യൽ മീഡിയയിൽ ഇന്ന് നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും വന്നു നിറയുന്നത്. വളരെ വ്യത്യസ്തമായ അവതരണ ശൈലിയും രൂപഭംഗിയും ഉള്ളതുകൊണ്ട് തന്നെ ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.സിറോ സൈസ് മോഡലുകൾ ഫോട്ടോഷൂട്ട് മേഖലയും മോഡലിംഗ് കൈയ്യടക്കി വാണിരുന്ന സാഹചര്യത്തിൽ പ്ലസ് സൈസ് മോഡലുകൾക്കും തങ്ങളുടേതായ കഴിവ് തെളിയിക്കാം എന്ന് തെളിയിച്ച താരമാണ് ഹസി കാസി.

വ്യത്യസ്തമായ ഫോട്ടോസ്കളിലൂടെ ഓരോ ദിവസവും പ്രത്യക്ഷപ്പെട്ട് തൻറെതായ നിലപാടും വ്യക്തിത്വവും തുറന്നുകാട്ടുവാൻ പലപ്പോഴും താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങളും ഹസിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. മോഡൽ, ഡബ്ബിങ് ആർട്ടിസ്റ്റ്, അഭിനേത്രി എന്നീ നിലകളിലെല്ലാം താരം ഇതിനോടകം തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. അധികവും ഗ്ലാമർ ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ മോശം പ്രതികരണങ്ങളാണ് പല സാഹചര്യത്തിലും ലഭിക്കുന്നത്.

ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും ഉള്ള താരത്തിന്റെ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വർക്കുള്ള മറുപടിയാണ് എൻറെ ഓരോ പുതിയ ചിത്രങ്ങളും എന്ന് താരം വ്യക്തമാക്കുന്നു. ഒരു ചിത്രത്തിന് ഫോട്ടോ ഷൂട്ട് ചെയ്യുമ്പോൾ അതിനെ മോശമായി പറയുമ്പോൾ അതിലും മികച്ചത് ചെയ്യുക എന്ന ലക്ഷ്യമാണ് തന്നെ പിന്നീടുള്ള ചിത്രങ്ങളിലേക്ക് നയിക്കുന്നതെന്ന് താരം വ്യക്തമാക്കുന്നു.

അതിനായി തനിക്ക് സപ്പോർട്ട് നിൽക്കുന്ന ഒരു ടീം തന്നെ പിന്നിലുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ലൊക്കേഷൻ കണ്ടെത്തുക, കോസ്റ്റ്യൂം തിരഞ്ഞെടുക്കുക എന്നിവയൊക്കെ ഒരു ഫോട്ടോഷൂട്ടിനെ സംബന്ധിച്ചിടത്തോളം വലിയ കടമ്പകൾ തന്നെയാണ്. ആദ്യം തന്നെ തീം കണ്ടെത്തി കഴിഞ്ഞാൽ ലൊക്കേഷൻ കണ്ടെത്തുകയാണ് ചെയ്യുന്നത്. അങ്ങനെ ലൊക്കേഷൻ ലഭിച്ചില്ല എങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ലൊക്കേഷൻ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് താരം വ്യക്തമാക്കുന്നു.

തന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് മോഡൽ ഫോട്ടോഗ്രാഫറും സിനിമ ഛായാഗ്രാഹകനുമായ സുമേഷ് ദാസ് ആണ്. ഒരു സീരിയലിന്റെ ലൊക്കേഷനിൽ വച്ചാണ് അദ്ദേഹത്തെ താൻ ആദ്യമായി കണ്ടുമുട്ടുന്നത് എന്ന് ഹസി വ്യക്തമാക്കുകയുണ്ടായി. സീരിയലിലെ ആവശ്യത്തിനായി എടുത്ത ചിത്രങ്ങൾ വൈറലായി മാറിയതോടെയാണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് കളിലേക്ക് കടക്കുന്നത്.

ഇടയ്ക്ക് ടീം ഫോട്ടോഷൂട്ട് കളിൽ നിന്ന് പിൻവാങ്ങിയത് കൊളാബ് ഫോട്ടോഷൂട്ടുകൾക്ക് പ്രചാരം ഏറിയതോടെ ആണെന്നും താരം വ്യക്തമാക്കുകയുണ്ടായി. സുമേഷ് ദാസ് പകർത്തിയ താരത്തിന്റെ ചിത്രങ്ങൾ അധികവും വൈറൽ ആയി മാറിയിട്ടുണ്ട്. മോശം കമൻറുകൾക്കെതിരെയുള്ള പ്രതികരണം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ അത് ചെയ്യുന്നവർക്ക് കിട്ടുന്ന ആനന്ദം അവർ ആസ്വദിച്ചോളൂ അതൊന്നും എന്നെ ബാധിക്കാറില്ല എന്നാണ് താരം വ്യക്തമാക്കിയത്. ഇനിയും നിരവധി ഫോട്ടോഷൂട് പങ്കുവെയ്ക്കും എന്ന് തന്നെയാണ് ഹസി വ്യക്തമാക്കുന്നത്.

Written by admin

അമ്മ ആകാൻ ഒരുങ്ങി നടി സോനം കപൂർ,ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ താരം, ഫോട്ടോസ്

ജയറാമിന്റെ മകൾ ചക്കിയും ബിഗ് സ്‌ക്രീനിലേക്കെത്തുന്നു, പ്രിയ താര പുത്രിയും ഉടൻ സിനിമയിലേക്ക്