in , ,

ജയറാമിന്റെ മകൾ ചക്കിയും ബിഗ് സ്‌ക്രീനിലേക്കെത്തുന്നു, പ്രിയ താര പുത്രിയും ഉടൻ സിനിമയിലേക്ക്

എന്നും മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. അച്ഛൻറെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയരംഗത്ത് തനതായ കഴിവ് കാളിദാസ് ജയറാം തെളിച്ചപ്പോൾ മോഡൽ എന്ന നിലയിൽ ശ്രദ്ധേയ ആകാനാണ് മാളവിക ശ്രമിച്ചതും. ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. കേരള വനിത ഫുട്ബോൾ ലീഗ് സെലിബ്രിറ്റി മാച്ചിൽ മാളവികയും നടി റിമ കല്ലിങ്കലും ഒരുമിച്ച് കളത്തിലിറങ്ങിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

കേരള വനിതാ ഫുട്ബോളിന് മുന്നോടിയായി വനിതാ സെലിബ്രിറ്റി ഫുട്ബോൾ ലീഗ് മത്സരം നടന്നിരുന്നു. കടവന്ത്ര റീജിയണൽ സ്പോർട്സ് സെൻറർ നടന്ന സെലിബ്രിറ്റി മത്സരത്തിൽ ഒരു ടീമിനെ റീമാ കല്ലിങ്കലും മറ്റൊരു ടീമിനെ മാളവിക ജയറാം ആയിരുന്നു നയിച്ചത്. സിനിമയോട് പൂർണ്ണമായും നോ പറയുന്നില്ലെന്നും കായികരംഗം ആണ് കൂടുതൽ താല്പര്യമെന്നു അന്ന് മാളവിക വെളിപ്പെടുത്തിയിരുന്നു. കുടുംബത്തിലുള്ളവർക്കും സ്പോർട്സ് താല്പര്യമുണ്ട്.

ദുൽഖർ സൽമാൻ നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ആദ്യം അഭിനയിക്കുവാൻ മാളവികയെ ആയിരുന്നു ക്ഷണിച്ചിരുന്നത്. എന്നാൽ മദ്രാസിൽ പോയി കഥകേട്ട് എത്തിയപ്പോൾ താൻ മെന്റലി പ്രീപെയ്ഡ് അല്ല എന്ന് പറഞ്ഞ് മാളവിക സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയും തുടർന്ന് ആണ് കല്യാണി പ്രിയദർശൻ ആ വേഷം അഭിനയിച്ചത് എന്ന് ഇതിനു മുൻപ് മാളവികയും ജയറാമും വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ ജയറാം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മകളുടെ പ്രൊമോഷൻ ഇൻറർവ്യൂവിന് ഇടയിൽ ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.

സിനിമയിലേക്ക് ഉടനെ ഒന്നുമില്ല എന്ന് പറഞ്ഞ മകൾ മാളവിക ഈ വർഷം തന്നെ അഭിനയരംഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് ജയറാം പറയുന്നത്. അഭിനയം പഠിക്കുവാനായി അഭിനയ കളരിയിൽ മാളവിക പോയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പോണ്ടിച്ചേരിയിൽ നടത്തിയ അഭിനയ കളരിയിൽ പങ്കെടുക്കാൻ മാളവിക പോയത് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയത്. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്തിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനം എന്ന് അന്ന് പലരും മാളവികയോട് ചോദിച്ചിരുന്നു.

താരം തന്നെയാണ് അഭിനയ കളരിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുന്നു എങ്കിലും താൻ നേരത്തെ തന്നെ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നും എന്നാൽ പ്രേക്ഷകർക്ക് ആ കാര്യം അറിയില്ലെന്ന് മുൻപ് മാളവിക വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ താനും പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് മാളവിക പറയുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ റീവൈന്റ് അത് മനസിൽ ആകും എന്നാണ് മാളവിക പറഞ്ഞത്.

അന്ന് ആ ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്ത് കണ്ണൻ അവിടെ എത്തിയിരുന്നു. അക്കാലത്ത് അവൻ സിനിമയിൽ അഭിനയിച്ചിട്ട് നിൽക്കുന്ന സമയമാണ്. അതിൽ നല്ല പ്രതിഫലവും വാങ്ങിയിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ യാത്രക്കാർ ട്രെയിനിൽ പാസ് ചെയ്തു പോകുന്ന സമയത്ത് താനും കണ്ണനും അതിൽ രണ്ടു കുട്ടികളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് മാളവിക അന്ന് പറഞ്ഞിരുന്നത്. എന്ത് തന്നെയായാലും സിനിമാ പ്രേമികൾ കാത്തിരുന്ന മാളവികയുടെ കടന്നു വരവിനായി ആകാംക്ഷാപൂർവ്വം തന്നെയാണ് മലയാളം സിനിമ എൻട്രി കാത്തിരിക്കുന്നത്.

Written by admin

വിമർശിക്കാൻ ഒക്കെ ആൾക്കാർ ഉണ്ടാവും, എന്നാൽ അതിനുളള എന്റെ മറുപടി ഇതായിരിക്കും; മോഡൽ ഹസീ ക്വാസി

വീണ്ടും സന്തോഷവാർത്ത.. തന്റെ സഹോദരി റേച്ചലിന്റെ ഏഴാം മാസ വിശേഷം പങ്കുവെച്ച് പേളി മാണി