ബോളിവുഡിലെ പ്രമുഖ നടിയും താരപുത്രിയുമായ സോനം കപൂർ മാതൃത്വം ആഘോഷമാക്കി മാറ്റാൻ ഒരുങ്ങുകയാണ്. ദിവസങ്ങൾക്കുമുമ്പാണ് താനൊരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത താരം പുറം ലോകത്തോട് വെളിപ്പെടുത്തിയത്.നിറ വയറിൽ തലോടി ഭർത്താവ് ആനന്ദ് പൂജയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പിന്നാലെ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു. ഗർഭിണിയായതോടെ താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ ആദ്യത്തെ മൂന്നു മാസത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും ഒക്കെ സോനം വ്യക്തമാക്കുകയുണ്ടായി. വിചാരിച്ചത് പോലെ അത്ര സുഖകരമായ കാര്യമൊന്നുമല്ല എന്ന് സോന വ്യക്തമാക്കുകയാണ്. ഈ വർഷം സെപ്റ്റംബറിനും നവംബറിനും ഇടയിലായിരിക്കും സോനം കുഞ്ഞിനു ജന്മം നൽകുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗർഭ കാലത്തിൻറെ ആദ്യ മൂന്ന് മാസം വളരെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോയതെന്ന് നടി പറയുന്നു.
വളരെയധികം കഠിനമായിരുന്നു ഇത്. എങ്കിലും അതൊരു ബുദ്ധിമുട്ടാണെന്ന് ആരും പറയില്ല. ഇത് വളരെ മനോഹരമാണെന്ന് മാത്രമാണ് എല്ലാവരും നമ്മളോട് പറയാറുള്ളത് എന്ന് താരം വ്യക്തമാക്കുന്നു. എന്തുതന്നെയായാലും ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുകയാണ് എന്ന സന്തോഷത്തെ പറ്റിയും താരം സൂചിപ്പിച്ചിട്ടുണ്ട്. നമ്മളെല്ലാവരും ഇവിടെയുള്ള കാരണം സ്വയം മാറാനും നമ്മുടെ മികച്ച പതിപ്പുകൾ ഉണ്ടാകാനും കാരണം പരിണാമം ആണ്. അതിനാൽ ആ പരിണാമം ഞാൻ പ്രതീക്ഷിക്കുന്ന ഒന്നാണ്. ഇപ്പോൾ ഭക്ഷണക്രമം ഏർപ്പെടുത്തുന്നതിന് പകരം ആരോഗ്യം നിലനിർത്തുന്നതിനാണ് ഞാൻ ശ്രദ്ധിക്കുന്നത്.
ശരീരത്തിൻറെ ആരോഗ്യം നിലനിർത്താൻ യോഗയും മറ്റും ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു. നമ്മുടെ ഉള്ളിൽ മറ്റൊരു ജീവനെ കൂടി വഹിക്കണം എങ്കിൽ നമ്മുടെ ജീവിതത്തെ ബഹുമാനിക്കണം എന്നും നടി വ്യക്തമാക്കുന്നുണ്ട്. ഫാഷൻ സെൻസിന്റെ കാര്യത്തിലും താരമെന്നും മുൻനിരയിൽ തന്നെയാണ്. അവാർഡ് നിശകളിലും വിരുന്നുകളിലും പ്രമോഷൻ പരിപാടികളിലും ഒക്കെ താരത്തിന്റെ സ്റ്റൈൽ എന്നും വേറിട്ട് നിൽക്കാറുണ്ട്. ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റൈലിഷ് ലുക്കിൽ ഉള്ള ചില ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ മെറ്റേണിറ്റി സ്റ്റൈലിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല എന്നാണ് ആരാധകർ പറയുന്നത്.
ഭർത്താവ് ആനന്ദിനൊപ്പം മുംബൈയിലുള്ള ഒരു മൾട്ടി ബ്രാൻഡ് സ്നേക്ക് ബോട്ടിക് ലീഗിൻറെ ലോഞ്ച് വേളയിൽ നിന്നുള്ള ചിത്രങ്ങളാണ് സോനം ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. നീലനിറത്തിലുള്ള സ്റ്റൈലിഷ് വേഷം ധരിച്ചാണ് താരം എത്തിയത്. 2008ലായിരുന്നു സോനം കപൂറും ആനന്ദ് തമ്മിലുള്ള വിവാഹം നടന്നത്. ദീർഘനാളത്തെ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. അടുത്തിടെ എയർപോർട്ടിൽ താരം എത്തിയപ്പോൾ ചിലർ താരം ഗർഭിണിയാണോ എന്ന് ചോദിക്കുകയുണ്ടായി. എന്നാൽ അപ്പോൾ ഗർഭിണി ആവുമ്പോൾ അറിയിക്കാം എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തുതന്നെയായാലും പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു…