in

ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം, സർപ്രൈസ് ഒരുക്കി ശങ്കരു, വിവാഹ വാർഷികത്തെ കുറിച്ച് മനോജ് കുമാർ

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മനോജ് കുമാറും ഭാര്യ ബീനയും. സിനിമയിലും സീരിയലിലും മറ്റ് ചാനൽ പരപിടികളിലുമായി സജീവമാണ് ഇരുവരും. ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളും മറ്റും വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. 19-ാം വിവാഹ വാർഷികം ആഘോഷിച്ചതിനെ കുറിച്ച് പറഞ്ഞുള്ള മനോജിന്റെ കുറിപ്പും ഒപ്പം പങ്കുവെച്ച വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്.

ഞങ്ങൾ പരസ്പരം കൈകോർത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു. അതേ പ്രണയം തന്നെ കിനിയുന്നു പരസ്പരം. കൊച്ചു കൊച്ചു പിണക്കങ്ങളും വലിയ വലിയ ഇണക്കങ്ങളുമായ് ഞങ്ങളുടെ കൊച്ചു കുടുംബം സന്തോഷത്തോടെ മുന്നേറുന്നു. എനിയ്ക്കവളും അവൾക്ക് ഞാനും മാത്രം ഇണയായ് സന്തോഷത്തോടെ നിർവൃതിയോടെ ജീവിക്കുന്നു.

‘അർത്ഥം അനർത്ഥമാക്കാതെ, അക്ഷരത്തെറ്റ് വരുത്താതെ ഞങ്ങൾ രചിച്ച ദാമ്പത്യമെന്ന മഹാകാവ്യത്തിന്റെ പത്തൊമ്പതാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ. (ക്ഷമിക്കണം. ശ്രീകുമാരൻ തമ്പി സാറിന്റെ സാഹിത്യം ഒന്ന് കടമെടുത്തതാ. സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പുമ്പോൾ ആർക്കായാലും അറിയാതെ സാഹിത്യം വരുമല്ലോ) സർവ്വേശ്വരന് ഞങ്ങളുടെ ഏറ്റവും വലിയ നന്ദി. കൂപ്പുകൈ, ഞങ്ങളുടെ മാതാപിതാക്കൾക്ക് നന്ദി. ഗുരുക്കന്മാർക്ക് നന്ദി. കൂടപ്പിറപ്പുകൾക്ക് നന്ദി. സ്വന്തക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി.

സർവ്വോപരി ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും, ഞങ്ങളേ സ്‌നേഹിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങൾ ഓരോ വിലയേറിയ ചങ്കുകൾക്കും നന്ദി. ഈ വീഡിയോ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ സമ്പാദ്യമായ ഞങ്ങളുടെ പൊന്നുമോൻ ശങ്കുരുവിന്റെ സ്‌നേഹ സമ്മാനമാണ്. ഉമ്മ ചക്കരേ എന്നുമായിരുന്നു മനോജ് നായർ കുറിച്ചത്. മകൻ സമ്മാനിച്ച വീഡിയോയും മനോജ് കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു.

Written by admin

‘മാലിദ്വീപ്‌സിന്റെ ഓർമകളിൽ’അപർണ തോമസ്’…ചിത്രങ്ങൾ പങ്കുവെച്ച് താരം…!!!

ഹോട്ട് ലുക്കിൽ ആരാധകരെ പിന്നെയും ഞെട്ടിച്ച് അനാർക്കലി, പുതിയ ചിത്രങ്ങൾ കാണാം..