മിനിസ്ക്രീൻ താരം രഞ്ജുഷ മേനോന്റെ ആത്മഹത്യക്ക് പിന്നാലെ മിനിസ്ക്രീൻ താരങ്ങൾക്ക് എതിരെ വലിയ രീതിയിലുള്ള വിമർശനമായിരുന്നു സമൂഹമാധ്യമത്തിൽ വന്നത്. നടിയുടെ മരണവാർത്തയറിഞ്ഞു അനുശോചനം അറിയിച് സോഷ്യൽ മീഡിയയിൽ എത്തിയവരെല്ലാം വിവാദങ്ങളിൽ പെടുകയും ചെയ്തു. അതിൽ ഏറ്റവും അധികം ഉയർന്നു കേട്ട പേര് ബീന ആന്റണിയുടെതായിരുന്നു. ഇപ്പോഴിതാ നടിയുടെ മരണത്തിന് പിന്നാലെ പ്രേക്ഷകർ അറിയേണ്ട ചില സത്യങ്ങൾ മനോജ് കുമാർ വെളിപ്പെടുത്തുകയാണ്. താരങ്ങളുടെ യൂട്യൂബ് ചാനൽ വഴിയാണ് സത്യങ്ങൾ പുറത്തുവിട്ടത്.
സീരിയൽ സംവിധായകനുമായ മനോജ് ശ്രീകലവുമായി നീണ്ട നാളുകളായി നടി ഒരുമിച്ചായിരുന്നു താമസം. ഇവർ തമ്മിലുള്ള സ്നേഹബന്ധം ഒരു സീരിയൽ ലൊക്കേഷനിൽ വച്ചാണ് മനോജ് കുമാർ അറിഞ്ഞതെന്നും വീഡിയോയിലൂടെ പറയുന്നു. രഞ്ജുഷയുടെ മരണത്തിന് ശേഷം മനോജുമായി താൻ ബന്ധപ്പെട്ടിരുന്നു എന്നും അപ്പോഴാണ് ചില വിവരങ്ങൾ മനോജ് വെളിപ്പെടുത്തിയതെന്നും കൂട്ടിച്ചേർത്തു.
രഞ്ജുഷയുടെ പിറന്നാള്‍ ദിനത്തിൽ അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും,രഞ്ജുഷയുടെ പിറന്നാള്‍ ദിവസം രാവിലെ വഴക്കിട്ടു കൊണ്ടാണ് അദ്ദേഹം ലൊക്കേഷനിലേക്ക് ഇറങ്ങിയതെന്നും അതുകൊണ്ടുതന്നെ പിറന്നാൾ ആശംസകൾ അറിയിക്കാൻ മറന്നുപോയിരുന്നു എന്നും ഷൂട്ടിംഗ് തിരക്കിനെ തുടർന്ന് ലൊക്കേഷനിൽ എത്തിയതുകൊണ്ട് പിന്നീട് രഞ്ജുഷയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലന്നും പറയുന്നു. പിന്നീട് സമയം കിട്ടിയപ്പോൾ ഫോൺ വിളിച്ചു, രഞ്ജുഷ ഫോൺ എടുക്കാത്തതിനെ തുടർന്ന് മനോജ് ശ്രീകലം ഫ്ലാറ്റിലേക്ക് ചെല്ലുകയും അവിടെ വെച്ചാണ് നടി ആത്മഹത്യ ചെയ്ത വിവരം അറിയുകയും ചെയ്തന്ന് അദ്ദേഹം പറഞ്ഞുവെന്നു മനോജ് യൂട്യൂബിലൂടെ വെളിപ്പെടുത്തി.