അവതാരികയായി മിനിസ്ക്രീൻ ലോകത്തു നിന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. നിരവധി വേദികളിൽ അവതാരികയായി തിളങ്ങിയ ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയിൽ അതീവ സുന്ദരിയാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് കമൻറുകളുമായി രംഗത്തെത്തിയത്. ഈയടുത്താണ് താരം ബി എം ഡബ്ല്യു വാങ്ങി ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ബി എം ഡബ്ല്യുവിന്റെഏറ്റവും പുതിയ സ്പോർട്സ് സീരീസ് കാർ ആണ് താരം സ്വന്തമാക്കിയത്. വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കുട്ടിക്കാലം തൊട്ട് തന്റെ ആഗ്രഹമായിരുന്നു കാർ വാങ്ങുക എന്നത്. ഇപ്പോഴാണ് തന്നെ ആഗ്രഹം സാധിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു .
ഏകദേശം 14 വർഷക്കാലമായി താരം അവതാരണ രംഗത്ത് സജീവമായി നിൽക്കുകയാണ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെ ആയിരുന്നു താരപ്രേക്ഷക ശ്രദ്ധയും കീഴടക്കിയത്. ഇപ്പോൾ താരത്തിന് ഏറ്റവും അധികം ആരാധകരുള്ളത് മിനിക്രീൻ ലോകത്ത് നിന്നാണ്. നിരവധി ആരാധകരാണ് താരത്തിന് ഇപ്പോൾ നിലവിലുള്ളത്. ആരാധകർ ഒക്കെ സ്നേഹത്തോടെ ചിന്നു എന്ന ചെല്ലപ്പേരോട് കൂടിയാണ് ലക്ഷ്മി വിളിക്കുന്നത്.