in

ഇപ്പൊ പണീം കൂലീം ഇല്ലല്ലേ, ഫീൽഡ് ഔട്ട് ആയല്ലേ : ഇഷ്ടതാരങ്ങളെ പറ്റി പറഞ്ഞ അശ്വതിക്കെതിരെ വിമർശനം

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അശ്വതിയുടെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്, ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത് മുതൽ റിവ്യൂകളും ആയി അശ്വതി സോഷ്യൽ മീഡിയ എത്താറുണ്ട്. പല വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനുള്ള മറുപടി ഹാസ്യരൂപേണ അശ്വതി തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ്.

പലപ്പോഴും ബിഗ് ബോസിനെ കുറിച്ച് തനിക്കെതിരെ നിരവധി വിമർശനങ്ങൾ വരാറുണ്ട് ഇതിനൊക്കെ പ്രതികരിക്കാറില്ല എന്നും അശ്വതി കൂട്ടിച്ചേർത്തു.ഉത്തരം പറയണം എന്നാണ് ആഗ്രഹം പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയ കൊണ്ടു ഞാൻ ഇതുപോലെ മറുപടി പറയുന്നില്ല ട്ടോ എന്നായിരുന്നു താരം എഴുതിയത്.

കുറിപ്പ്.

പോയി ചത്തൂടെ :- “നീ ആദ്യം പോയി ചാകടാ” കൊറച്ചു ഓവർ ആണ് കേട്ടോ :- “ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം ” ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- “അതെന്തു ബിഗ്‌ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?” വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ടു അൺഫോള്ളോ ചെയ്യുന്നു :-

“പോനാൽ പോകട്ടും പോ…. ടാ” ആരാന്നാ നിന്റെ വിചാരം :- “തോമസ് ചെറിയാന്റെ മകളും,ജെറിൻ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി” ഇപ്പൊ പണീം കൂലീം ഇല്ലല്ലേ, ഫീൽഡ് ഔട്ട് ആയല്ലേ :- “നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്” ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയ കൊണ്ടു ഞാൻ ഇതുപോലെ മറുപടി പറയുന്നില്ല ട്ടോ 🥰by the by ചില തിരക്കുകളാൽ എപ്പിസോഡ് കാണാൻ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല.. ശുഭരാത്രി

Written by admin

കുഞ്ഞികൈകൾ താലോലിച്ച് പാർവതിയും ഭർത്താവും : ചിത്രം പകർത്തി മൃദുല

ഒരു നടനോട് ഭയങ്കര ക്രഷായിരുന്നു, ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മാറി, തുറന്നു പറഞ്ഞ് രചന നാരായണ്‍കുട്ടി