നവ്യാനായർ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഒരുത്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ് മീറ്റിൽ നടൻ വിനായകൻ നടത്തിയ പരാമർശമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. മിടുവിനെ കുറിച്ചും സ്വകാര്യതയെ കുറിച്ചും ഒക്കെ വിനായകൻ തുറന്നടിച്ചിരുന്നു ,നിരവധി ആളുകളാണ് താരത്തിനെ വിമർശനവുമായി ബന്ധപ്പെട്ട് തുറന്നുപറച്ചിലുകൾ നടത്തി രംഗത്തെത്തിയത്. സ്ത്രീകളെ ലൈംഗികതയ്ക്ക് മാത്രം കണക്കാക്കുന്ന വിനായകനെ പോലുള്ളവർക്ക് മറുപടി കൊടുക്കരുത് എന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്, ഇപ്പോ കിതാ നടി ഗായത്രി സുരേഷ് ഈ വിഷയത്തിൽ എതിരെ പ്രതികരിക്കുകയാണ് .
ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിനായകന്റെ അഭിമുഖം കണ്ട ശേഷം ഗായത്രി തന്നെ അഭിപ്രായം പറഞ്ഞത് ,ഒരു പൊതുവേദിയിൽ വെച്ച് പറയേണ്ട കാര്യമല്ല ഇതന്നും അത് വളരെ മോശമായി തോന്നുന്നുണ്ടെ ന്നും ഇത് ഓരോരുത്തരുടെ കാഴ്ചപ്പാടുകൾ ആണെന്നും അവർ ചോദിക്കുന്ന ചോദ്യത്തിന് അതിൻറെ തായ രീതിയിൽ ഉത്തരം നൽകിയാൽ മതിയെന്നും തന്നോട് ആണ് ഇത്തരത്തിൽ ഒരാൾ ചോദ്യങ്ങൾ ചോദിക്കുന്നത് തമാശയിൽ മാത്രമേ മറുപടി നൽകു എന്നും താരം വ്യക്തമാക്കി.
സോഷ്യൽമീഡിയയിലും അതുപോലെ തന്നെ പല അഭിമുഖങ്ങളിലും തന്നോട് പലരും പല വിധത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്, അതിനൊക്കെ തനിക്ക് ദേഷ്യപ്പെട്ട് തമാശരൂപേണ മറുപടി നൽകാൻ കഴിയാഞ്ഞിട്ടല്ല ചോദ്യങ്ങൾ വളരെ നിസാരമായി കാണുന്നതുകൊണ്ട് മാത്രമാണ് ,അതിനാണ് ഇത്തരത്തിലുള്ള ട്രോളുകളും വരുന്നത് ,ട്രോള് താൻ ഉണ്ടാക്കുന്നത് അല്ല എന്നും അത് വന്നുപോകുന്നത് ആണെന്നും അഭിമുഖത്തിലൂടെ പറഞ്ഞു.