in

സിനിമയിൽ  അഭിനയിച്ചാൽ അച്ഛൻ ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞിരുന്നു: ഗായത്രി സുരേഷ്

സോഷ്യൽ മീഡിയയിലെ ഇപ്പോൾ മിന്നും താരമാണ് നടി ഗായത്രി സുരേഷ്. നിരവധി പ്രമുഖ മാധ്യമങ്ങൾ ആണ് ഗായത്രിയുടെ അഭിമുഖങ്ങൾ എടുത്ത് വൈറലാകുന്നത്. ഇ അടുത്  നടി ഒരു സുഹൃത്തുമൊത്ത് കാറിൽ സഞ്ചരിക്കവേ അപകടമുണ്ടായത് വാർത്തയായിരുന്നു .അപകടം ഉണ്ടായതിനുശേഷം നടി സോഷ്യൽ മീഡിയ ലൈവിൽ എത്തിയതും ചില കാര്യങ്ങൾ പറഞ്ഞതുമൊക്കെ ട്രോളുകളും വഴിവെച്ചു. ഇതിനുപിന്നാലെയാണ് ഗായത്രി ക്കെതിരെ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നത്.

പല മാധ്യമങ്ങളും അഭിമുഖങ്ങൾ എടുത്ത് വൈറൽ ആക്കുകയും ചെയ്തു. ഇപ്പോഴും നിരവധി ചാനലുകൾക്ക് അഭിമുഖം നൽകാറുണ്ട് ,പുതിയ ചിത്രങ്ങൾ പ്രമാണിച്ച് അഭിമുഖങ്ങൾ നൽകാറുണ്ട്. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടൻ വിനായകനെ കുറിച്ച് പരാമർശിക്കുന്ന വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു സ്ത്ര  എന്ന ചിത്രത്തിലെ പ്രമോഷൻ ഭാഗമായി  നടത്തിയ അഭിമുഖത്തിലൂടെ നിരവധി വിവാദങ്ങളും  സോഷ്യൽ മീഡിയ ഉയർന്നു.

പിന്നാലെ ഇപ്പോഴിതാ ഗായത്രി അഭിനയരംഗത്തേക്ക് വരുന്നതിനെക്കുറിച്ച് കുടുംബത്തിൻറെ സപ്പോർട്ട് നെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ്. ആദ്യം അഭിനയിക്കാൻ വന്നപ്പോൾ തന്നെ അച്ഛൻ ഒരിക്കലും സമ്മതം തന്നിരുന്നില്ല ,സിനിമയിൽ അഭിനയിച്ചാൽ താൻ ആത്മഹത്യ ചെയ്യുന്നവരെ അച്ഛൻ പറഞ്ഞിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് താൻ ഇതിൽ നിന്നും പിന്മാറില്ല എന്ന് മനസ്സിലായതോടെ തൻറെ കൂടെ നിൽക്കുകയായിരുന്നു .

ബന്ധുക്കൾക്കും വളരെയധികം അതൃപ്തിഉണ്ടായിരുന്നു. എല്ലാവരും ആഗ്രഹിച്ചത് ഒരു ഒരു ബാങ്ക് ജോലിയോ അഥവാ ഡോക്ടർ ആകാനായിരുന്നു ,അതായിരുന്നു എല്ലാവരുടെയും മുന്നിൽ നല്ല ജോലി എന്നത്. സിനിമ എന്ന് പറഞ്ഞാൽ മോശമാണെന്ന് ആയിരുന്നു എല്ലാവരും വിചാരിച്ചത്. പക്ഷേ നമ്മൾ സിനിമാ രംഗത്ത് വന്ന നമ്മളെങ്ങനെ ആളുകളോട് ഇടപെടുമെന്ന് അനുസരിച്ചായിരിക്കും മറ്റുള്ളവർ നമ്മളോട് ഇടപെടുക എന്ന് താരം കൂട്ടിച്ചേർത്തു.

Written by admin

‘കിടുക്കാച്ചി ചിത്രങ്ങൾ പങ്കുവെച്ച് നടി’അമേയ മാത്യു’…ഇരുട്ടിലും അതി സുന്ദരിയെന്ന് ആരാധകർ…!!

കൃഷ്ണ വിഗ്രഹത്തോട് വരെ ദേഷ്യപ്പെടും, ഹൃദയം തകർന്ന് പലതവണ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, ബീന ആന്റണി