in

മുൻപ് ഞാൻ നന്നായി മദ്യപിച്ചിരുന്ന ആളാണ്, ഇപ്പോൾ നിർത്തി- ഗായത്രി സുരേഷ്

2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു. ഇപ്പോളിതാ പണ്ട് ഞാൻ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഗായത്രി. അടുത്തിടയ്ക്ക് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഗായത്രിയുടെ വാക്കുകൾ, ഞാൻ മദ്യപിച്ചിരുന്ന ആളാണ്. അത് നല്ലതല്ലാത്തതുകൊണ്ടാണ് നിറുത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്.

എന്നാൽ ഇതോടൊപ്പം കഴിഞ്ഞ ദിവസം നടൻ അനീഷ് മേനോന് എതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന്. മീ ടൂ ആരോപണം കേട്ടു. കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ. അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ല.

Written by admin

‘കറുപ്പിൽ അതി സുന്ദരിയായി നടി’കനിഹ’….വയസ്സ് പിന്നിലോട്ടാണോന്ന് ആരാധകർ..ചിത്രങ്ങൾ കാണാം..!!

‘കസവ് സാരിയിൽ തിളങ്ങി നടി’ഭാവന’…കിടിലൻ ചിത്രങ്ങൾ കാണാം…!!!