in

വിനായകന്റെ വിവാദ പരാമർശം, നടന്റെ ചിത്രം പങ്കുവച്ച് ഒറ്റവരി പ്രതികരണവുമായി പാർവതി തിരുവോത്ത്

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിൽ മീ ടു സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ‘ഷെയിം’എന്നും ചിത്രത്തോടൊപ്പം നടി കുറിച്ചു.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി ഉൾപ്പടെയുള്ള വിനായകനെതിരെ വിമർശനവുമായി രം​ഗത്തെത്തി.

കുഞ്ഞില മാസില്ലാമണിയുടെ വാക്കുകൾ

ലൈംഗിക അതിക്രമത്തിന് എതിരെ സംസാരിക്കുമ്പോൾ എപ്പോഴും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്ന് കേൾക്കാറുള്ള ഒരു ചോദ്യമാണ് വിനായകൻ ഇവിടെ ചോദിച്ചിരിക്കുന്നത്. ഇത് അത്ര നിഷ്കളങ്കമല്ല. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ ചോദിക്കുക അല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് അത്. ഇതിൽ എന്താണ് പ്രശ്നം എന്ന് കൊച്ച് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ഫെമിനിസ്റ്റുകൾ പഠിപ്പിക്കണം എന്നാണ് പറയുന്നത്. Consent പ്രധാനം ആണ് എന്ന് പറയുന്നതും നിങ്ങള് തന്നെ, കൺസെൻ്റ് ചോദിക്കുമ്പോൾ മീ ടൂ പറയുന്നതും നിങ്ങള് തന്നെ എന്ന പതിവ് കരച്ചിലാണ് ഇത്.

നമുക്ക് തമ്മിൽ സെക്സ് ചെയ്യാം എന്ന proposal മുന്നോട്ട് വയ്ക്കുന്നത് എല്ലാം കൺസൻറ് ചോദിക്കൽ അല്ല. ബോധരഹിത ആയ ഒരാളോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് consent ചോദിക്കൽ അല്ല. പറ്റില്ല എന്ന് പറയാൻ പറ്റാത്ത സമയത്ത്, അല്ലെങ്കിൽ പറയാൻ പറ്റാത്ത പൊസിഷനിൽ ഉള്ള സ്ത്രീയോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് consent ചോദിക്കൽ അല്ല. ഉദാഹരണത്തിന്, പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് സെക്സ് ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ആ കുട്ടിക്ക് നോ പറഞ്ഞാല് മാർക്ക് കുറയുമോ എന്ന ചിന്ത വന്നേക്കാം.

മറ്റെയാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കിൽ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കൽ അല്ല. ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇൻബോക്സിൽ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളത് ആണ്.

ഏറ്റവും അവസാനം, പ്രസ് മീറ്റിൽ ഇരുന്ന ഒരു സ്ത്രീയെ ചൂണ്ടി, ആണെന്ന് തോന്നുന്നു, വിനായകൻ പറഞ്ഞ കാര്യവും എന്നെ സംബന്ധിച്ച് harassment ആണ്. അവർ അവിടെ അവരുടെ ജോലി ചെയ്യാൻ വന്ന ഒരു സ്ത്രീയാണ്. അവർ സ്ത്രീ ആയത് കൊണ്ട് മാത്രം അവിടെ ഒരു ഉദാഹരണം ആക്കപ്പെടുന്നു. അവർക്ക് താൽപര്യം ഇല്ലാത്ത ഒരു ഇമാജിനറി സിനറിയോ – വിനായകൻ എന്ന വ്യക്തിക്ക് തന്നോട് കൂടി സെക്സ് ചെയ്യാൻ താൽപര്യം ഉണ്ട് – എന്നുള്ള ഒരു സിനാരിയോ പരസ്യമായി ആളുകളുടെ മുമ്പിൽ ഇടുന്നു.

ആണുങ്ങളായ ചോദ്യം ചോദിച്ച പത്രപ്രവർത്തകരോട് വിനായകൻ ചോദിച്ച പല ചോദ്യങ്ങളും ഇത്തരത്തിൽ പ്രൈവസി യുടെ വയലേഷനും harassment um ആണ്. ഭാര്യ അല്ലാത്ത ആരും ആയും ലൈംഗിക ബന്ധം ഇല്ലേ? തുടങ്ങിയ ചോദ്യങ്ങൾ. അതിന് ഉയരുന്ന ചിരി ലക്ഷ്യം വെച്ചുകൊണ്ട് ഉള്ള ഒരു ആൺ തമാശയാണ് ഇത്. ഇത്തരത്തിൽ ആണുങ്ങളെ harass ചെയ്യുന്ന രീതി ഭയങ്കര macho ഇടങ്ങളിൽ ഞാൻ മുമ്പും കണ്ടിട്ടുണ്ട് – നീ ആദ്യം virginity കളഞ്ഞിട്ട് വാ, എന്നിട്ട് സിനിമ സംസാരിച്ചാൽ മതി, എത്ര സ്ത്രീകളോട് കൂടി കിടന്നിട്ടുണ്ട് എന്നതിൻ്റെ ഉത്തരം അനുസരിച്ച് അഭിപ്രായത്തിന് വില കൊടുക്കുക മുതലായവ. ജാതിയെ പറ്റി, വർഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് gender മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നത് കൊണ്ട് തന്നെയാണ്. സ്വയം തിരുത്താൻ അയാള് തയ്യാറല്ലാത്തത് കൊണ്ട് തന്നെയാണ്.

Written by admin

ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദീലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അർഹിക്കുന്നുണ്ട്

വിനായകന്റെ വിവാദ പരാമർശത്തിന് മറുപടി നൽകി ഗായത്രി സുരേഷ്