2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ഗായത്രി എത്തിയിരുന്നു. ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയൊരു അഭ്യർത്ഥനയും വെച്ചിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കേസിൽ ഏതെങ്കിലും തരത്തിൽ പങ്കുണ്ടെങ്കിൽ ദിലീപ് വലിയൊരു ദുഷ്ടനാണെന്ന് നടി ഗായത്രി സുരേഷ്. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ എന്തായാലും വലിയൊരു ശിക്ഷ അർഹിക്കുന്നുണ്ടെന്നും ഗായത്രി ചാനൽ ചർച്ചയിൽ പറഞ്ഞു.
വാക്കുകൾ,
ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദീലീപ് ദുഷ്ടനല്ലേ. ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അർഹിക്കുന്നുണ്ട്.’ ഗായത്രി പറഞ്ഞു. താൻ അതിജീവിതയ്ക്കൊപ്പമാണ്. എന്നാൽ എന്ത് കൊണ്ടാണ് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് പരസ്യ പ്രതികരണം നടത്താത്തത് എന്ന ചോദ്യത്തിന് താൻ നടിയ്ക്ക് പേഴ്സണൽ മെസേജുകൾ അയക്കാറുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി.
പേഴ്സണൽ മെസേജുകളിലൂടെ പിന്തുണ നൽകാറുണ്ട്. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ സ്റ്റോറി ആക്കിയിട്ടുണ്ട്’. അല്ലാതെ ഒരു വിഷയത്തിലും അങ്ങനെ ഇടപെടാത്ത ആളാണ് താനെന്നും ഗായത്രി പറയുന്നു. താൻ അമ്മയിലും ഡബ്ല്യുസിസിയിലും അംഗമല്ല. അങ്ങനെ ഒന്നിലും അംഗമാവാൻ ആഗ്രഹിക്കാത്ത ആളാണ് താനെന്നും ഡബ്ല്യുസിസി അംഗങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് നല്ല അഭിപ്രായമാണ്