in

ചീങ്കണ്ണികൾക്കൊപ്പം അവധിക്കാലം ആഘോഷിച്ചതിന്റെ ഓർമ്മകളുമായി അമല പോൾ

തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാമ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും അന്യ ഭാഷകളിലും നടി തിളങ്ങി. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല സിനിമാ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഒരു പഴയ അവധിക്കാലത്തിലെ ത്രോബാക്ക് ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്. 2019ല്‍ ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലേക്ക് യാത്ര ചെയ്തപ്പോഴുള്ള ചിത്രങ്ങളാണ് അമല പങ്കുവയ്ക്കുന്നത്. ചീങ്കണ്ണികളുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇവ.

View this post on Instagram

A post shared by Amala Paul (@amalapaul)

നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.

Written by admin

‘കിടിലൻ ബബിൾ ഫോട്ടോസുമായി നടി അനശ്വര രാജൻ’.. വെറൈറ്റി ചിത്രങ്ങൾ വൈറൽ..!!

ഭാര്യ മുംബൈയിൽ ജനിച്ച് വളർന്ന ആളായത് കൊണ്ട് കേരളത്തിൽ വന്ന് താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ട്, തുറന്നു പറ‍ഞ്ഞ് സിജു വിൽസൺ