മലയാളികളത്തിലെ ശ്രദ്ധേനായ താരമാണ് സിജു വിത്സൺ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അടുത്തിടെ ഭാര്യ അശ്വതിക്കും കുഞ്ഞ് ജനിച്ചത്. അതേ സമയം ഹാപ്പി വെഡ്ഡിങ് സിനിമ പോലെ തന്റെ ജീവിതത്തിലെ വിവാഹത്തെ കുറിച്ചും നടൻ തുറന്ന് സംസാരിക്കുകയാണിപ്പോൾ. വാക്കുകൾ
സുഹൃത്തിനെ കല്യാണം കഴിച്ച് ഇപ്പോൾ സന്തോഷത്തോടെ കഴിയുകയാണ്. തന്റെ ഭാര്യ മുംബൈയിൽ ജനിച്ച് വളർന്ന ആളായത് കൊണ്ട് കേരളത്തിൽ വന്ന് താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ട്. അതൊക്കെ അഡ്ജസ്റ്റ് ചെയ്യുകയാണ്. എനിക്കും മുംബൈ ജീവിതം വളരെ ഇഷ്ടമാണ്. ഞങ്ങൾ ആദ്യം കണ്ട ദിവസം വൈകുന്നേരം ഏഴ് മണി മുതൽ രാത്രി പത്ത് വരെ റോഡിലൂടെ നടക്കുകയാണ് ചെയ്തത്. അവിടെ ആരും മറ്റൊരാളുടെ ജീവിതത്തിലേക്ക് കയറി വരികയോ ഇടപെടുകയോ ഒന്നും ചെയ്യില്ല.
കല്യാണം കഴിക്കുമ്പോൾ തന്നെ എല്ലാ കാര്യങ്ങളും ശ്രുതിയോട് പറഞ്ഞിരുന്നു. ആദ്യം ഒന്ന് പറ്റിക്കുകയും ചെയ്തു. കാരണം മുംബൈ ഏകദേശം പോലെയാണ് കൊച്ചി എന്നൊക്കെ അവളോട് പറഞ്ഞു. ഇവിടെ വന്നതിന് ശേഷമാണ് എന്ത് മുംബൈയാണിത്. കൊച്ചി മുംബൈ പോലെയൊന്നുമല്ലെന്ന് അവൾ പറയുന്നു. അവിടെ ജനിച്ച് വളർന്നവർക്ക് ഇവിടെ ഒട്ടും പറ്റിയെന്ന് വരില്ല. പക്ഷേ ഒരുമിച്ച് നിൽക്കാം എന്നുള്ളത് കൊണ്ട് ശ്രുതി ഇവിടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കുന്നു.
2017 ൽ ക്രിസ്ത്യൻ–ഹിന്ദു മതാചാര പ്രകാരമായിരുന്നു സിജുവും ശ്രുതിയും വിവാഹിതരായത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിജു ‘ഹാപ്പി വെഡിംഗി’ൽ നായകനായി തിളങ്ങിയിരുന്നു. നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്, സിജു നിർമ്മിച്ച ചിത്രം ‘വാസന്തി’ കഴിഞ്ഞ വർഷം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. ഇതേവര്ഷം തന്നെയാണ് ചരിത്രപ്രാധാന്യമുള്ള സിനിമ ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ നായകനാവുന്നതും.