മലയാളികളുടെ പ്രിയ താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്. ചോക്ലേറ്റ് ഹീറോയായെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്. 2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇടക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
അമ്മയുടെ പിറന്നാൽ ദിനത്തിൽ ആശംസകൾ നേർന്ന് ചാക്കോച്ചൻ. അമ്മയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് താരം സന്തോഷം ആരാധകരുമായി പങ്കിട്ടത്. ‘അമ്മ… ഉമ്മ… ഹാപ്പി ബർത്ത് ഡേ…’ തുടങ്ങി ചുരുങ്ങിയ വാക്കുകളാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ഇന്നാണെങ്കിലും അമ്മ മോളിയുടെ പിറന്നാൾ ഫെബ്രുവരി 29-നാണ്. അതായത് നാല് വർഷം കൂടുമ്പോൾ പിറന്നാൾ ആഘോഷിക്കുന്ന അപൂർവ്വ വ്യക്തികളിൽ ഒരാളാണ് ചാക്കോച്ചന്റെ അമ്മ. ഫെബ്രുവരി 29 എന്ന ദിവസത്തിനായി ഇനിയും രണ്ടു വർഷം കാത്തിരിക്കേണ്ടിവരും എന്നതിനാലാണ് ചാക്കോച്ചൻ ഇന്ന് അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നത്.