in

കശ്മീർ യാത്ര അവിസ്മരണീയമാക്കിയതിന് മേജർ രവിക്ക് നന്ദി, ചിത്രങ്ങളുമായി കുഞ്ചാക്കോ

അനിയത്തിപ്രാവ് എന്ന സിനിമിലൂടെ ചോക്ലേറ്റ് ബോയിയായി എത്തിയ ചാക്കോച്ചന്‍ പ്രണയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. ഇപ്പോള്‍ മിനിമം ഗ്യാരണ്ടിയുള്ള ചുരുക്കം നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. 1997 മാർച്ച് 24നാണ് അനിയത്തി പ്രാവിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്തത്. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ചാക്കോച്ചന്റെ തുടക്കമെങ്കിലും അനിയത്തിപ്രാവ് കരിയറിൽ വഴിത്തിരിവായി. ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

കശ്മീർ താഴ്‌വരയുടെ മനോഹാരിത ആസ്വദിച്ച് നടൻ കുഞ്ചാക്കോ ബോബനും കുടുംബവും. ഭാര്യയ്‌ക്കും മകനും ഒപ്പമുള്ള സ്‌നോ റൈഡിന്റെ വീഡിയോയും ചിത്രങ്ങളും നടൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

സ്വർഗ്ഗത്തിന്റെ മറ്റൊരു പേരാണ് കശ്മീരെന്ന കുറിപ്പൊടെയാണ് വീഡിയോയും ഫോട്ടോയും പങ്കുവെച്ചിരിക്കുന്നത്. യാത്ര അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് മേജർ രവിയോടുള്ള നന്ദിയും കുഞ്ചാക്കോ ബോബൻ അറിയിക്കുന്നുണ്ട്.

നിരവധി പേരാണ് ഫോട്ടോയ്‌ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷമാണ് മലയാളികൾ കുടുംബ സമേതം കശ്മീരിലെത്താൻ തുടങ്ങിയതെന്നും, കശ്മീരിനെ തിരിച്ച് തന്നതിന് മോദിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പ്രതികരണങ്ങളും ഇക്കൂട്ടത്തിലുണ്ട്.

Written by admin

നടി സുരഭി സന്തോഷ് വിവാഹിതയായി, വരൻ ​ഗായകൻ, ആശംസകളുമായി സോഷ്യൽ ലോകം

യൂട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന പേരിടാൻ കാരണം ഇതാണ്