മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരങ്ങളാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ബീന ഭാഗമായിട്ടുണ്ട്. അടുത്തിടെ ബീനയുടെ ഭര്‍ത്താവും നടനുമായ മനോജിന് ബെല്‍സ് പാള്‍സി രോഗം ബാധിച്ചത് വാര്‍ത്തയായിരുന്നു. കൃത്യമായ ചികിത്സയിലൂടെ രോഗത്തെ മനോജ് മറി കടന്നു. രോഗത്തില്‍ നിന്നെല്ലാം മുക്തനായ ശേഷം ആദ്യമായി ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ് ബീനയും മനോജും. സ്വാസിക അവതാരകയായ അമൃത ടിവിയിലെ റെഡ് കാര്‍പെറ്റിലാണ് ഇരുവരും അതിഥികളായി എത്തിയത്.
‘കല്യാണത്തിന് ശേഷം റിസപ്ഷന് വേദിയില്‍ ഇരിക്കുന്ന പ്രതീതിയാണ്. ബല്‍സി പള്‍സി മാറിയ ശേഷം ആദ്യമായാണ് അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ടിനി ടോം കാണുമ്പോഴെല്ലാം മിനി സ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത് കേട്ട് വീട്ടില്‍ വന്ന് കഴിയുമ്പോള്‍ മനോജും കളിയാക്കും. ആരോ ഒരിക്കല്‍ മഞ്ജുവിനോടും ഇത്തരത്തില്‍ മലയാള സിനിമയിലെ ബീന ആന്റണിയാണ് എന്ന് പറഞ്ഞുവെന്ന് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ്. ബിഗ് ബസ് നടക്കുന്ന സമയത്ത് രജിത്ത് കുമാറിനെ പുറത്താക്കിയ സമയത്ത് ഷോയെ വിമര്‍ശിച്ച് പ്രതികരിച്ചത് ഒരു എടുത്ത് ചാട്ടമായിരുന്നു. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്. അന്ന് നാക്ക് പിഴച്ചാണ് ഇനി ചാനലും കാണില്ലെന്ന് പറഞ്ഞത്. പറഞ്ഞ ശേഷമാണ് പിടിവിട്ട് പോയി എന്ന് മനസിലായത്.’
‘അന്ന് ഞാനും മനോജും ഏഷ്യാനെറ്റിലെ രണ്ട് സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ അഭിനയിക്കുന്ന സമയവുമാണ്. അന്ന് മനോജ് അത് പറയുമ്പോള്‍ ഞാന്‍ അരികില്‍ നിന്ന് തട്ടുന്നുണ്ടായിരുന്നു. അപ്പോഴേക്കും മനോജ് എല്ലാം പറഞ്ഞ് കഴിഞ്ഞു. അങ്ങനെയൊക്കെ ചിലത് വെട്ടിതുറന്ന് പറയലിന്റെ ഭാഗമായി മനോജിന് സംഭവിച്ചിട്ടുണ്ട്. അന്നാണ് മനോജിനും എനിക്കും അദ്ദേഹത്തിന്റെ വീഡിയോകളൊക്കെ ഇത്രയധികം ആളുകള്‍ കാണുന്നുണ്ടെന്ന് മനസിലായത്. ബല്‍സി പള്‍സി വന്ന സമയത്ത് വീഡിയോ ഇടാന്‍ മനോജ് പോയപ്പോള്‍ ഞാന്‍ തടഞ്ഞിരുന്നു. പിന്നെ മറ്റുള്ളവരിലേക്ക് ഒരു അറിവ് പകരാന്‍ സാധിച്ചാലോ എന്ന് കരുതിയാണ് വീഡിയോ ഞങ്ങള്‍ പങ്കുവെച്ചത്’ ബീന ആന്റണിയും മനോജും പറയുന്നു.