in

യുക്രെയ്നിൽ കുടുങ്ങിയെന്ന തരത്തിൽ വ്യാജ വാർത്തകൾ: പ്രതികരണവുമായി പ്രിയ മോഹൻ

മലയാളത്തിലെ പ്രിയപ്പെട്ട നടിപൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹൻ കുടുംബത്തോടൊപ്പം യുക്രെയ്നിൽ കുടുങ്ങിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി . ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് പ്രിയയും കുടുംബവും. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പ്രിയയും ഭർത്താവ് ദിലുവും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഒരിക്കൽ യുക്രെയിനിൽ പോയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തുന്നു.

താനും കുടുംബവും കൊച്ചിയിൽ ഉണ്ടെന്നും ദയവായി ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പ്രിയ തുറന്നു പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ അഭ്യർഥന. പ്രിയയും ഭർത്താവും ഇതിനോടകം വിവിധ രാജ്യങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. താരങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടെയാണ് ഇതിൻറെ വീഡിയോകൾ ഒക്കെ പുറത്തു വിടുന്നത്. ഈയടുത്ത് റഷ്യൻ യാത്രയുമായി ബന്ധപ്പെട്ട് താരങ്ങൾ മൂന്നു മാസത്തോളം റഷ്യയിലും വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നു.

പൂർണിമ ഇന്ദ്രജിത്ത് നിരവധി തവണ താരങ്ങളുടെ യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട്. പ്രിയ ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ല ,നിഹാൽ ആണ് ആദ്യം യൂട്യൂബ് ചാനലിൽ സജീവമായത്.

Written by admin

‘ഹോട്ട് ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച് ഗ്ലാമർ താരം’ഉർഫി ജാവേദ്’…ചിത്രങ്ങൾ കാണാം..!!

എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്, അന്ന് നാക്ക് പിഴച്ചതാണ്, തുറന്നു പറഞ്ഞ് മനോജും ബീനയും