in

ഞാൻ മടിച്ചിയാണെന്ന് പറഞ്ഞാണ് അച്ഛൻ എന്നെ കളിയാക്കാറുള്ളത്- മഞ്ജിമ മോ​ഹൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജിമ നായർ. ബാലതാരമായി എത്തിയ നടി ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ്. ഛായാ​ഗ്രഹകനായ വിപിൻ മോഹനാണ് മഞ്ജിമയുടെ അച്ഛൻ. തമിഴ് ചിത്രങ്ങളിലും നടി ഏറെ സജീവമാണ്. ഒരു വടക്കൻ സെൽഫിയിൽ നിവിൻ പോളിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു മഞ്ജിമ കാഴ്ച വെച്ചത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുമുണ്ട്. ഇപ്പോൾ മഞ്ജിമ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാവുന്നത്. വടക്കൻ സെൽഫി സമയത്ത് അന്യഭാഷയിൽ പോവുന്നതൊന്നും എന്റെ മനസിൽ ഇല്ലായിരുന്നു. മലയാളത്തിൽ നിന്ന് വിളിക്കുന്നില്ല എന്നൊന്നും പറയാനാവില്ല, എന്നാൽ എനിക്ക് ചെയ്യാനാവുന്നത് എന്ന തരത്തിലുള്ള സിനിമകളൊന്നുമുണ്ടായിരുന്നില്ല. ചെയ്യാൻ വേണ്ടി ചെയ്ത ചിത്രമായിരുന്നു മിഖായേൽ. അതുകൊണ്ട് എനിക്ക് പേഴ്‌സണലി ഒരു ബെനഫിറ്റുമില്ല. പിന്നെ നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കാനായി എന്നുള്ളതാണ്. വർഷത്തിൽ ഒരുപടം ചെയ്താലും കുഴപ്പമില്ല, ചെയ്യുന്നത് നല്ലതായിരിക്കണം എന്നാണ് എന്റെ നിലപാട്. ഞാൻ മടിച്ചിയാണെന്ന് പറഞ്ഞാണ് അച്ഛൻ എന്നെ കളിയാക്കാറുള്ളത്.

മലയാളത്തിൽ ഒരു സിനിമ കമ്മിറ്റ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് നേരത്തെ കമ്മിറ്റ് ചെയ്‌തൊരു സിനിമ വന്നത്. കഥകളൊക്കെ കേൾക്കുന്നുണ്ട്. ചെയ്തത് തന്നെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് സെലക്ടീവ് ആകുന്നത്. ഇത് തന്നെയല്ലേ കഴിഞ്ഞ പടത്തിലും ചെയ്തതെന്ന് കേൾക്കാനിഷ്ടമില്ലെന്നുമായിരുന്നു മഞ്ജിമ പറഞ്ഞത്.

Written by admin

ആറ്റുകാലമ്മയ്ക്ക് മുന്നിൽ ഗാനാലാപനം നടത്തി രാധിക സുരേഷ് ഗോപി

അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്, പക്ഷെ ഒന്നിച്ചു അഭിനയിക്കാൻ വർഷങ്ങൾ വേണ്ടി വന്നു: ഓർമകൾ പങ്കുവച്ച് കിഷോർ സത്യ