മലയാളികളുടെ മനസ്സിൽ നടനായും രാഷ്ട്രീയപ്രവർത്തകനായും ഇടം നേടിയ വ്യക്തിയാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. ഭാര്യ രാധികയും ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. മകൻ ഗോകുലും സിനിമയിൽ സജീവമാണ്. അച്ഛനും മകനും ഒരുമിച്ചെത്തുന്ന പാപ്പാൻ സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ
എന്നാൽ ചെറിയ പ്രായത്തിൽ തന്നെ രാധിക മലയാളത്തിലെ പിന്നണി ഗായികയായി മാറിയെന്നത് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ അറിയൂ. പാട്ടുകളുടെ ലോകത്ത് നിന്നും ജനിച്ചുവളർന്ന രാധിക പതിനെട്ടാം വയസ്സിൽ സുരേഷ് ഗോപിയുടെ ഭാര്യയായി. എന്നാൽ ഇപ്പോഴിതാ ആറ്റുകാൽ ഉത്സവത്തിനോട് അനുബന്ധിച്ച് രാധികയും സംഘവും നടത്തിയ ഗാനാലാപനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. വാനമ്പാടിയകൾ എന്ന് പേരുള്ള ഇവരുടെ പതിമ്മൂന്ന് അംഗങ്ങളുള്ള ഗ്രൂപ്പിന്റെ ഗാനാലാപന മാധിര്യമായിരുന്നു കഴിഞ്ഞത്. ബിഎ മ്യൂസിക് കഴിഞ്ഞ ഇവർ വർഷങ്ങൾക്ക് ശേഷം ആറ്റുകാൽ നടയിലാണ് ഒത്തു കൂടിയതെന്നാണ് വിവരം.
സംഗീതത്തെ നെഞ്ചേറ്റിയ രാധിക എന്ന 13 വയസ്സുകാരിയെ എം ജി രാധാകൃഷ്ണൻ പറയാതെ വയ്യ പറയാതിരിക്കാനും വയ്യ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര പിന്നണി രംഗത്തേക്ക് കൈപിടിച്ചു കയറ്റി. അതിനുശേഷം പാട്ടിന്റെ ലോകം തന്നെയാണ് രാധിക തിരഞ്ഞെടുത്തത്. എന്നാൽ എല്ലാവരും രാധികയെ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അവൾ സിനിമയിലെ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ വധുവാകാൻ പോകുന്നു എന്ന വാർത്ത സംഗീതപ്രേമികളെ ഞെട്ടിച്ചു.
സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. അന്ന് രാധികയ്ക്ക് പ്രായം പതിനെട്ട്, സുരേഷിന് 31ആയിരുന്നു
സംഗീതം നിറഞ്ഞ വീട്ടിൽ ആയിരുന്നു രാധികയുടെ ജനം. ഗാനലോകത്തിൽ തനിക്ക് ശോഭിക്കാൻ ഉള്ള അവരസങ്ങൾ ഉണ്ടായിരുന്നിട്ട് കൂടി 18ആം വയസിൽ രാധിക സുരേഷ് ഗോപിയെ വിവാഹം കഴിച്ചു. 13വയസ്സ് ഉള്ളപ്പോൾ സംഗീത സംവിധായകൻ ശ്രീ എം ജി രാധാകൃഷ്ണൻ രാധികയെ പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചു. 1985ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു രാധിക പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
സംഗീത പഠനം തുടർന്ന രാധിക പിന്നെയും പാട്ടിന്റെ വഴിൽ മുന്നേറി. 1989ൽ റിലീസ് ചെയ്ത അഗ്നി പ്രവേശം എന്ന സിനിമയിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ രാത്രിതൻ എന്ന ഗാനം നല്ല അഭിപ്രായം നേടുകയും പിന്നണി ഗാന രംഗത്തെ വിടരുന്ന സാന്നിധ്യമായി രാധിക നായർ വിലയിരുത്തപ്പെടുകയും ചെയ്തു. വിവാഹിതരായ തൊട്ടടുത്ത വർഷം തന്നെ ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കൺമണിയെത്തി. ലക്ഷ്മി, എന്നാൽ ലക്ഷ്മിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവൾ രാധികയെ വിട്ടുപോയി