in

മെലിഞ്ഞാലും തടിച്ചാലും കളിയാക്കാൻ ഒരു പാട് പേരുണ്ടാകും:  മഞ്ജിമ മോഹൻ

ബാല താരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ താരമാണ് മഞ്ജിമ മോഹൻ. മലയാളത്തിൽ വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയായിരുന്നു നടി പ്രേക്ഷകർക്ക് സുപരിചിതയായത്.  നീണ്ട ഒരു ഇടവേളയ്ക്കു ശേഷമായിരുന്നു ചിത്രത്തിലൂടെ തിരിച്ചു വന്നതിനുശേഷം മണിരത്നം ഉൾപ്പെടെ നിരവധി സംവിധായകർക്കൊപ്പം വർക്ക് ചെയ്തു.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തെ കുറിച്ചും മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

മലയാള സിനിമയിൽ തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ല എന്നും പലപ്പോഴും ട്രോളുകൾക്ക് ഇരയാക്ക പെട്ടിട്ടുണ്ടെന്നും പലവിധത്തിലുള്ള സോഷ്യൽ മീഡിയ സൈബർ അറ്റാക്കുകൾക്ക് വിധേയമായിട്ടുണ്ട് എന്നും മഞ്ജിമ പറഞ്ഞു.
വടക്കൻ സെൽഫി എന്ന ചിത്രത്തിലെ ഒരു പ്രത്യേക ഭാഗം ചൂണ്ടി കാണിച്ചു കൊണ്ട് നിരവധി ട്രോളുകൾ വന്നിരുന്നു.  പലപ്പോഴും ബോഡി ഷെയ്മിങ് ഇരയായിട്ടുണ്ടെന്നും ഇതിനെതിരെ തുറന്നു പ്രതികരിച്ചിട്ടില്ല എന്നും നടി പറഞ്ഞു.

മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട് എന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും തെരഞ്ഞെടുക്കുമെന്നും താരം അറിയിച്ചു. പ്രമുഖ സംവിധായകർക്കൊപ്പം അഭിനയിച്ചു എന്ന് കരുതി തൻറെ പ്രതിഫലമൊന്നും കൂട്ടിയിട്ടില്ലെന്നും തന്നോട് ആ  കാര്യം നേരിട്ട് ആരും ചോദിച്ചിട്ടില്ല എന്നും മലയാളത്തിൽ നല്ല അവസരങ്ങൾ വരികയാണെങ്കിൽ തീർച്ചയായും കൈ കൊടുക്കുമെന്നും മഞ്ജു പറഞ്ഞു.

Written by admin

‘പ്രണയ ദിനത്തിൽ മലയാളികളെ ഞെട്ടിച്ചു ഗ്ലാമർ താരം’നീരജ നായർ’…ഗ്ലാമർ ചിത്രങ്ങൾ കാണാം..!!

കാമുകനുമായുള്ള ബന്ധം തകർന്നു; അഞ്ചു പേരെ വെട്ടിക്കൊന്ന് യുവതിയുടെ പ്രതികാരം..!