in

വിവാഹ ശേഷമുള്ള ആദ്യത്തെ ഓണം: സെറ്റ് സാരിയിൽ സുന്ദരിയായി മഞ്ജിമ മോഹൻ

വിവാഹശേഷമുള്ള ആദ്യത്തെ ഓണാഘോഷവുമായി മഞ്ചിമ മോഹൻ. സോഷ്യൽ മീഡിയയിലൂടെ പൂക്കളമിടുന്നതിന്റെയും ഓണാഘോഷം നടത്തുന്നതിന്റെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്m വിവാഹത്തിന് ശേഷം നടിയും ഗൗതവും ആഘോഷിക്കുന്ന ആദ്യത്തെ ഓണം കൂടിയാണിത്. അതുകൊണ്ടുതന്നെ വളരെയേറെ പ്രത്യേകതയും ഈ ഓണത്തിന് ഉണ്ട്.രണ്ടുപേരും വിവാഹത്തിന് ശേഷം ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം നടി വർക്കൗട്ട് ചെയ്ത പുതിയ മേക്കോവറുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു തടി കുറച്ച് കൂടുതൽ സുന്ദരിയായ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്.

വിവാഹസമയത്ത് തടി കൂടിയിരുന്നു എന്നും കുറയ്ക്കാൻ അപ്പോൾ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് നടി പറഞ്ഞിരുന്നു. പിന്നീടാണ് വർക്കൗട്ട് ചെയ്ത കഠിനമായ ഡയറ്റിലൂടെ ശരീരപ്രകൃതി വീണ്ടെടുത്തതൊന്നും പറയുന്നു. സോഷ്യൽ മീഡിയയിലൂടെ വർക്ക് ഔട്ട് വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.

ചെന്നൈയിൽ വച്ച് വളരെ ലളിതമായ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വളരെക്കാലം അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഒടുവിൽ ആ സൗഹൃദം പ്രണയത്തിൽ ആവുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടുകൂടിയാണ് ഇരുവരും വിവാഹത്തിലേക്ക് എത്തിയത്. വളരെ പെട്ടെന്ന് തന്നെ വിവാഹവും കഴിഞ്ഞു. അഭിനേരംഗത്ത് സജീവമായി നിൽക്കുന്ന കാലത്തുതന്നെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആകുന്നതും പ്രണയം തുറന്നു പറയുന്നതും.

Written by amrutha

അവന് അമ്മയെ ആവശ്യമുള്ള ഏറ്റവും വലിയ സമയമാണ്!!!മകൻ ജനിച്ച ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് മൈഥിലി

താമരപ്പൂക്കൾക്കിടയിൽ മലയാളി പെൺകുട്ടിയായി അമൃത:   ഓണം ഫോട്ടോഷൂട്ട്