in

വിവാഹ വാർത്ത അറിയിച്ച് ചന്ദ്ര ലക്ഷ്മൺ: വരൻ മിനിസ്ക്രീൻ താരം

പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിൽ  അരങ്ങേറ്റം കുറിച്ച താരമാണ്  ചന്ദ്ര ലക്ഷ്മൺ. വലിയൊരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം ഇപ്പോൾ സിനിമ സീരിയൽ രംഗത്തേക്ക് കടന്നുവന്നത്.’സ്വന്തം സുജാത’ എന്ന പരമ്പരയിലെ നായികാ വേഷം ചന്ദ്രയെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴിതാ താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നൽകി രംഗത്തെത്തിയത്. ഒരു ചിത്രം പങ്കു വച്ചാണ് നടി  സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.

വീട്ടമ്മയിൽ നിന്നും ആ ർ.ജെ.യായി മാറി, ഒട്ടേറെ പ്പേർക്ക് പ്രചോദനമാവുകയും, സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന സുജാതയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.സീരിയലിലെ കാമുകൻ തന്നെയാണ് താരത്തിന്റെ വരൻ. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ടോസ് ക്രിസ്റ്റിയാണ് താരത്തിനെ വരൻ . നിരവധി പേരാണ് നടിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത് ‘ മിനി സ്ക്രീനിൽ ഉൾപ്പെടെ നിരവധി പേർ താരത്തിന് വിവാഹ ആശംസകൾ നൽകിയിട്ടുണ്ട്. ടോസ് ക്രിസ്റ്റിയേയും മലയാളികൾക്ക് വളരെ സുപരിചിതമാണ്.നിരവധി പരമ്പരകളുടെ ഭാഗമായ താരമാണ് വിവാഹം ചെയ്യുന്നത് എന്നറിഞ്ഞതിൽ ആരാധകരും സന്തോഷ വാർത്ത അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചാണ് പരമ്പരയിൽ അഭിനയിക്കുന്നതും, പരമ്പരയിൽ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചു എന്നും താരങ്ങളെ ക്കുറിച്ച് അടുത്തറിയുന്നവർ പറയുന്നു

Written by admin

lakshmi priya

ഞങ്ങൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യിൽ ആണ് എല്ലാം-ലക്ഷ്മിപ്രിയ

വെള്ളച്ചാട്ടത്തിൽ തകർപ്പൻ ഡാൻസുമായി അനുശ്രീ .. ഇത് പൊളിക്കും എന്നും ആരാധകർ… !!!