in ,

എൻറെ ആദ്യത്തെ ഗേൾ ക്രഷ് നസ്രിയയോട്:  തുറന്നു പറഞ്ഞു കല്യാണി പ്രിയദർശൻ

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോഡാഡി. ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് .പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മോഹൻലാൽ ആൻറണി പെരുമ്പാവൂർ ,ലാലുഅലക്സ് ,തുടങ്ങി നിരവധി താരങ്ങൾ ആണ് ബ്രോ ഡാഡിയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തത്.

തീർത്തും കുടുംബ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജിന്റ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയാണ് ഇത്.   റിലീസുമായി ബന്ധപ്പെട്ട് കല്യാണി പ്രിയദർശൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാക്കുകളാണ് വൈറലാകുന്നത്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രണവിനൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങൾ പങ്കുവെച്ചിരിന്നു. കല്യാണിയുടെ അടുത്ത സുഹൃത്താണ് പ്രണവ്.അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടു. നസ്രിയയെ കുറിച്ചാണ് പിന്നീട് വ്യക്തമാക്കിയത്. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നസ്രിയ ഇപ്പോൾ അഭിനയരംഗത്ത് സജീവമാണ്.

നടൻ ഫഹദ് ഫാസിലിനെ ആയിരുന്നു നസ്രിയ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം താരം നാലുവർഷം ഇടവേള എടുത്തിരുന്നു, പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഒരു തിരിച്ചുവരവ് നടത്തിയത്.ഇപ്പോൾ അഭിനേത്രി എന്നതിലുപരി താരം ഒരു നിർമ്മാതാവ് കൂടിയാണ്.  ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകാറുണ്ട്. കല്യാണി പ്രിയദർശന് ക്രഷ്ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ തൊട്ട് ആരാധകരും വളരെ ആകാംക്ഷയിലാണ്.

Written by admin

‘സാരിയിൽ കിടിലൻ ഡാൻസുമായി പ്രിയ താരം ‘അനുപമ പരമേശ്വരൻ’…ഇത് വൈറൽ എന്ന് ആരാധകർ

കുഞ്ഞു ലൂക്കയെ ചേർത്തുപിടിച്ചുകൊണ്ട് മിയയും ഭർത്താവും!