in

കുഞ്ഞു ലൂക്കയെ ചേർത്തുപിടിച്ചുകൊണ്ട് മിയയും ഭർത്താവും!

അൽഫോൻസാമ്മ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാളസിനിമയിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചുകൊണ്ട് യുവതാരനിരയിൽ ശ്രദ്ധേയയായ താരമാണ് മിയ. ഒരുപാട് നല്ല ചിത്രങ്ങൾ നടിയെതേടിയെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം സംവിധായകർക്കൊപ്പം എല്ലാം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സിനിമയിൽ സജീവമായി നിൽക്കുന്നതിനിടെയാണ് വിവാഹിതയാകുന്നത്.

വിവാഹത്തിനുശേഷവും താരം പരിപാടികളിലും സോഷ്യൽമീഡിയയിലും ഒക്കെ വളരെ ആക്ടീവ് ആണ്, താരം ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. മിയയുടെ മകന്റെയും ഭർത്താവിനൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിനെ ചേർത്തുപിടിക്കുന്ന ഭർത്താവിനെയും ചിത്രത്തിൽ കാണാവുന്നതാണ് .ഈ കഴിഞ്ഞുപോയ എല്ലാ സന്തോഷം നിമിഷങ്ങളിലും പ്രത്യേക ദിവസങ്ങളിലും മകനൊപ്പം ഉള്ള ചിത്രങ്ങൾ മീഡിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഏകദേശം മകൻ ജനിച്ച് ഒരുമാസം കഴിഞ്ഞതിനുശേഷം ആയിരുന്നു താരം വിവരങ്ങൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ദിവസങളിൽ മാത്രമേ മകൻറെ ചിത്രങ്ങളുൾപ്പെടെ പങ്കുവയ്ക്കാറുള്ളു. ബിസിനസ്സുകാരനായ എറണാകുളം സ്വദേശിയായ അശ്വിനാണ് നടിയുടെ ഭർത്താവ്. ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധി പേരായിരുന്നു കമൻറുകൾ ഉമായി രംഗത്ത് എത്തിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം എന്നായിരുന്നു താരം ചിത്രം പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ നൽകിയ കുറിപ്പും.

Written by admin

എൻറെ ആദ്യത്തെ ഗേൾ ക്രഷ് നസ്രിയയോട്:  തുറന്നു പറഞ്ഞു കല്യാണി പ്രിയദർശൻ

കറുപ്പിൽ ഗ്ലാമറസായി മീര ജാസ്മിൻ, ചിത്രങ്ങളേറ്റെടുത്ത് ആരാധകർ