തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് കല്യാണി പ്രിയദര്‍ശന്‍. തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച താരം മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത് കല്യാണിയുടെ ഒരു അഭിമുഖമാണ്. അച്ഛനും സംവിധായകനുമായ പ്രിയദര്‍ശന്റെയും അമ്മയും നടിയുമായ ലിസിയുടെയും സിനിമയെ കുറിച്ചാണ് താരപുത്രി പറയുന്നത്
കല്യാണിയുടെ വാക്കുകള്‍ ഇങ്ങനെ…”അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം തനിയ്ക്ക് പറയാന്‍ സാധിയ്ക്കില്ല. പെട്ടന്ന് നാവില്‍ വരുന്ന ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് ആണ്. അമ്മ ലിസി ലക്ഷ്മിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം ഞാന്‍ ഇഷ്ടമില്ലാത്ത സിനിമ ഏതാണെന്ന് പറയാം. അച്ഛന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ. വളരെ കുഞ്ഞായിരുന്നപ്പോള്‍ കണ്ടതാണ് ചിത്രം. അന്ന് ആ വേഷത്തെ ഇഷ്ടമല്ലാതെയായി. പിന്നെ എപ്പോഴും അത് ഇഷ്ടപ്പെടാത്ത ചിത്രത്തിന്റെ ലിസ്റ്റിലായി.
അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാല്‍ അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട.
മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന്‍ സര്‍ ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയില്‍ അത് പെട്ടത്’ എന്ന്. സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു
അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. സെറ്റില്‍ എല്ലാവരുമായും നല്ല സൗഹൃദമായിരിക്കും. വളരെ ആസ്വദിച്ചാണ് അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛന്‍ ചെയ്യുന്നത് പോലെ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛന്റെ സിനിമാ സെറ്റ് പോലെയായിരുന്നു എന്നെ സംബന്ധിച്ച് ഹൃദയം. വളരെ സ്പെഷ്യലാണ് എനിക്ക് ആ ചിത്രം. സെറ്റില്‍ എല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. ആദ്യമായിട്ടാണ് സെറ്റില്‍ എല്ലാവരുടെയും പേരും അറിഞ്ഞ്, എല്ലാവരോടും ഇടപഴകി ഞാന്‍ അഭിനയിക്കുന്നത്. എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാവും. ആ ഒരു ബോണ്ടിങും കെമിസ്ട്രിയും സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.