യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. പ്രിയദര്‍ശന്റെ അസിസ്റ്റന്റായിരുന്ന വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി തുടക്കം കുറിച്ചത്.
അഖില്‍ അക്കിനേനിയായിരുന്നു ചിത്രത്തിലെ നായകന്‍. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ കല്യാണിക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ മലയാളം ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടുകയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും ചെയ്തവയാണ്.
മലയാളത്തിലെ നിലവിലുള്ള യുവനടിമാർക്കിടയിൽ വളരെ ക്യൂട്ടായ നായികമാരിൽ ഒരാൾ എന്നാണ് ആരാധകർ കല്യാണിയെ വിശേഷിപ്പിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രവും അതിന് താഴെ നല്‍കിയിരിക്കുന്ന തലക്കെട്ടുമാണ് വൈറലാകുന്നത്.
ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയെന്ന രീതിയിലാണ് താരം ക്യപ്ഷന്‍ നല്‍കിയിരിക്കുന്നത്. ‘അവര്‍: നിങ്ങള്‍ സഹനടന്മാരില്‍ ഒരാളുമായി എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ? ഞാന്‍: ഉണ്ട്, പക്ഷേ ആ സ്‌നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല’ കല്യാണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
കല്യാണി നായികയായ ബ്രോ ഡാഡി, ഹൃദയം എന്നിവ അടുത്തിടെയാണ് റിലീസിനെത്തിയത്. രണ്ടു സിനിമകളും റിലീസ് ചെയ്യുന്നതിനു മുൻപ് നല്ല ടെൻഷനുണ്ടായിരുന്നുവെന്നും കല്യാണി പറയുന്നു. ഞങ്ങൾക്കുള്ളതെല്ലാം, എന്റെ അച്ഛനും അമ്മയ്ക്കും എനിക്കുമെല്ലാം ഒരു ജീവിതം തന്നത് മലയാളി പ്രേക്ഷകരാണ്. അതുകൊണ്ടു തന്നെ അവരെന്നെ സ്വീകരിക്കുമോ എന്നെനിക്ക് ടെൻഷനായിരുന്നു.”
ഹൃദയത്തിൽ അമ്മയായി അനുഭവിച്ച അനുഭവത്തെക്കുറിച്ചും കല്യാണി മനസ്സു തുറന്നു. “ആദ്യമായാണ് ഞാനും അപ്പുവും (പ്രണവ്) അത്രയും ചെറിയ കുഞ്ഞുങ്ങളെ ഹാൻഡിൽ ചെയ്യുന്നത്. എങ്ങനെയാണ് മാനേജ് ചെയ്യുക എന്നറിയില്ലായിരുന്നു.
ഷൂട്ടിങ്ങിനു മുൻപു തന്നെ കുഞ്ഞുമായി മാനസികമായി അടുപ്പമുണ്ടാവാനായി കുഞ്ഞിനെ ലൊക്കേഷനിൽ കൊണ്ടുവരികയും കൂടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. സാധാരണ നമ്മൾ ചെറിയ കുഞ്ഞുങ്ങളെ കാണുമ്പോൾ അടുത്ത് ചെന്ന് കൊഞ്ചിക്കുകയൊക്കെ അല്ലേ ചെയ്യുക.
എന്നാൽ അപ്പു വന്ന് വലിയ ആളുകളോടെന്ന പോലെ ഹലോ ഒക്കെ പറഞ്ഞാണ് കുഞ്ഞിനോട് സംസാരിച്ചത്. രസകരമായിരുന്നു അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുള്ള അനുഭവം,” കല്യാണി പറഞ്ഞു. റൊമാൻസ് സീനുകളും മറ്റും പ്രണവിനൊപ്പം അഭിനയിക്കുമ്പോൾ താൻ കുറേകൂടി കംഫർട്ടബിൾ ആണെന്നും കല്യാണി കൂട്ടിച്ചേർത്തു.
ചെറുപ്പകാലം മുതൽ അറിയാവുന്നതുകൊണ്ട് എന്തും കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം പ്രണവിനോട് ഉണ്ടെന്നും കല്യാണി പറയുന്നു. തടിച്ചുരുണ്ട് വലിയ കണ്ണടയുമായി നിന്നിരുന്ന രൂപത്തില്‍ നിന്നും സ്ലിം ബ്യൂട്ടിയായി മാറുകയായിരുന്നു കല്യാണി പ്രിയദര്‍ശന്‍.
ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, കല്യാണിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും കണ്ട് ആരാധകരെല്ലാം ഒരുപോലെ പറഞ്ഞ കാര്യമാണ്. വർക്കൗട്ട് ചെയ്യാനൊക്കെ മടിയാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട് കല്യാണി.