മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശ്രുതിലക്ഷ്മി. മിനിസ്ക്രീൻ പരമ്പരകളിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടാണ് ദിലീപ് കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ നായികയായി വന്നത്. ശേഷം ശ്രുതി ലക്ഷ്മി വീണ്ടും മിനിസ്ക്രീൻ പരമ്പരകളിലേക്ക് മടങ്ങിപ്പോയി. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു താരം വിവാഹിതയായത്.
അവിൻ ആൻറണി ആണ് ഭർത്താവ് .ഡോക്ടറായ അവിനായിരുന്നു കലാരംഗത്ത് ഏറ്റവുമധികം സപ്പോർട്ട് നൽകിയിരുന്നത്, ഇപ്പോഴിതാ അമൃത ചാനലിലെ ഒരു സ്വകാര്യ പരിപാടിയിൽ താരം അഥിതിയായി എത്തിയതാണ് വാർത്തകളിൽ ശ്രദ്ധ നേടുന്നത്.
വിവാഹത്തിനുശേഷം അഭിനയിച്ച ഒരു മികവുറ്റ പരമ്പരയിലെ പ്രകടനത്തിൽ ആയിരുന്നു താരത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്. ഈ സൗഭാഗ്യങ്ങളെല്ലാം ഭർത്താവ് തന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് ലഭിച്ചതെന്ന് ശ്രുതി ലക്ഷ്മി പറയുന്നു. ചൈനയിലാണ് പഠിച്ചതൊക്കെ , വുഹാനിലെ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്തത്. വളരെ മനോഹരമായ സ്ഥലം ആണെന്നും ഇരുവരും യാത്ര പോകണമെന്ന് വിചാരിച്ചിരിക്കുമ്പോൾ കോവിഡ് വന്നു വെന്നും വ്യക്തമാക്കി. ശ്രുതി ലക്ഷ്മിയുടെ സഹോദരിയും സോഷ്യൽമീഡിയയിലും മിനിസ്ക്രീൻ പരമ്പരകളിലും സജീവമാണ്. അടുത്തിടെയാണ് ലയയ്ക്ക് ഒരു കുഞ്ഞു ജനിച്ചത് ശ്രുതിലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാർത്തപുറത്തുവിട്ടത്. ലയ ഇപ്പോൾ അഭിനയരംഗത്ത് അത്ര സജീവമല്ല, ആദ്യ വിവാഹബന്ധം വേർപെടുത്തി രണ്ടാമത്തെ വിവാഹം കഴിഞ്ഞശേഷമാണ് ലയ വാർത്തകളിൽ ഇടം പിടിച്ചത്.