മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ശ്രുതിലക്ഷ്മിയും മോൻസൺ വിവാദത്തിൽ പെട്ടിരിക്കുകയാണ്.അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ ശ്രുതിലക്ഷ്മി നൃത്തം ചെയ്ത വീഡിയോയും സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായിരുന്നു .ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് താരം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ്.
അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും തനിക്കറിയില്ല. പക്ഷേ തന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ അതു മാറ്റി തന്നത് അദ്ദേഹം ആണെന്നും നടി പ്രതികരിച്ചു.അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു എന്നും നടി അഭിമുഖത്തിലൂടെ പറഞ്ഞു മാത്രമല്ല ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അത് കേട്ടപ്പോൾ താനും ഞെട്ടി എന്നും നടി അറിയിച്ചു.
തന്നോടും കുടുംബത്തോടും എല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കൾ വാങ്ങുകയോ ഇതുവരെ ചെയ്തിട്ടില്ല. പ്രഫഷനനായ ബന്ധം മാത്രമേ ഉള്ളൂ. അദ്ദേഹത്തിന്റെ പിറന്നാളിനും വളരെ അടുത്ത സുഹൃത്തുക്കളാണ് പങ്കെടുത്തത് അപ്പോൾ താനും പോയിരുന്നു എന്നും ആശംസകൾ അറിയിച്ചിരുന്നുവെന്നും നടി വ്യക്തമാക്കി.