in ,

ഇൻസ്റ്റഗ്രാമിൽ വരുന്ന എല്ലാ മെസേജുകളും ഞാൻ വായിക്കാറുണ്ട് : ആരാധകരോട് ലിച്ചി

പുതുമുഖ താരങ്ങളെ അണിനിരത്തി കൊണ്ട് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അന്ന രാജൻ. ചിത്രത്തിലെ ലിച്ചിഎന്ന പേര് തന്നെയാണ് ആരാധകർ ഇപ്പോഴും വിളിക്കുന്നത്. ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് നിരവധി അവസരങ്ങളാണ് മലയാളത്തിൽ വന്നത്. ഇതിനോടകം മലയാളസിനിമയിൽ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അന്ന അഭിനയിച്ചുകഴിഞ്ഞു. അഭിനേത്രി എന്നതിലുപരി താരം പ്രൊഫഷണൽ ഒരു നേഴ്സ് ആയിരുന്നു.

രാജഗിരി മെഡിക്കൽ കോളേജിലെ ഒരു ഹോൾഡിഗിൽ മോഡലായി വന്നതോടു കൂടിയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒരിക്കൽ അങ്കമാലി ഡയറീസ് പ്രി വർക്ക് സമയത്താണ് ലിജോ ജോസ് അന്നയെ കാണുന്നത് ,അങ്ങനെയാണ് താരം ഈ സിനിമയിലേക്ക് എത്തുന്നത് . സിനിമ ഒരു പ്രൊഫഷനായി സ്വീകരിച് ഇല്ലായിരുന്നുവെന്നും ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ വരുന്ന കമൻറുകൾ കുറിച്ചും താരം തുറന്നുപറഞ്ഞു.

സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ കമൻറുകൾ വായിക്കാറുണ്ട് , തനിക്ക് വരുന്ന മെസ്സേജുകൾ എല്ലാം വളരെ കൃത്യമായി നോക്കാറുണ്ട് , മറുപടികൾ നൽകാൻ ശ്രമിക്കാറില്ല എന്നും മറുപടികൾ നൽകണമെങ്കിൽ പോസിറ്റീവ് എഴുതുന്നവർക്കും നൽകണമെന്നും താരം അറിയിച്ചു.മലയാള സിനിമയിൽ ഒരുപാട് നല്ല അവസരം കാത്തിരിക്കുകയാണെന്നും പറഞ്ഞു. അടുത്തകാലത്താണ് താരം പ്രണയത്തിലാണെന്നുള്ള ഒരു വാർത്തയും പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച് കൊണ്ടാണ് താരം പ്രണയത്തിലാണ് എന്ന ഒരു സൂചന നൽകിയത്.

Written by admin

നിലവിളക്ക് കൊളുത്തി സുന്ദരിയായി പുതിയ വീട്ടിലേക്ക് കാലെടുത്തുവെച്ച് സ്വാസിക!

ചേച്ചിയുടെത് ഒരു അത്ഭുത ​ഗർഭമാണ്, ഡേറ്റ് അടുത്തതിന്റെ ടെൻഷനുണ്ട്, ​ഗർഭകാല വിശേഷങ്ങളുമായി പാർവതി വിജയ്