മലയാളികള്‍ക്ക് സുപരിചിതയാണ് നടി താര കല്യാണിന്റെ കുടുംബം. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും മകള്‍ സൗഭാഗ്യയും ഒക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോള്‍ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ സന്തോഷത്തിലാണ് ഏവരും. സൗഭാഗ്യ-അര്‍ജുന്‍ ദമ്പതികള്‍ക്കാണ് മകള്‍ ജനിച്ചത്. സുദര്‍ശന എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്. അടുത്തിടെ താരയുടെയും അന്തരിച്ച ഭര്‍ത്താവും നടനുമായ രാജറാമിന്റെയും വിവാഹ വാര്‍ഷികമായിരുന്നു. അന്നേദിവസം താര പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഭര്‍ത്തവിനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് നടി.
ഭര്‍ത്താവായിരുന്ന രാജാറാമിനെ കുറിച്ച് താര പറയുന്നതിങ്ങനെയാണ്.. ‘രാജകുമാരിയും നെയ്ത്തുകാരനും എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഷോട്ടില്‍ വെച്ച് രാജേട്ടനെ താന്‍ കാണുന്നത് മഹാവിഷ്ണുവിന്റെ വേഷത്തിലാണ്. കൂടുതല്‍ അറിഞ്ഞപ്പോള്‍ വിവാഹം ആലോചിച്ചാലോ എന്ന് അമ്മയ്ക്ക് തോന്നി. 1991 മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു കല്യാണം. അഭിനയവും ആങ്കറിങ്ങുമായി രാജേട്ടന്‍ കൈവെക്കാത്ത മേഖലകളില്ല. രാജേട്ടന്‍ പോയ ശേഷം എന്നെ നോക്കിയത് മകള്‍ സൗഭാഗ്യ ആണ്.
തന്റെ വിവാഹം ഉറപ്പിച്ച സമയത്താണ് തമിഴ് സിനിമയില്‍ നിന്ന് നായികയാവാനുള്ള ഓഫര്‍ വരുന്നത്. ചെന്നൈയില്‍ വെച്ച് നടത്തിയ ഓഡിഷനില്‍ നന്നായി അഭിനയിച്ചു കാണിച്ചു. പിന്നീട് ഷൂട്ടിംഗിനായി ഡ്രസ്സിന് അളവെടുക്കാന്‍ വന്നപ്പോഴാണ് സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറയുന്നത്. നടി മീനയാണ് അതില്‍ പിന്നീട് അഭിനയിച്ചത്. മീനയുടെ സിനിമ എന്‍ട്രി കൂടി ആയിരുന്ന ‘എന്‍ രാജാവിന്‍ മനസ്സിലെ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രമായി അത് മാറുകയും ചെയ്തു.
താന്‍ അഭിനയത്തില്‍ സജീവമാണെങ്കിലും സൗഭാഗ്യയെ സിനിമയിലേക്കും സീരിയലിലേക്ക് വിടാന്‍ താല്‍പര്യമില്ല. അങ്ങനെ ഒരു ഫെയിം അവള്‍ക്കു വേണ്ട. അത്ര കഷ്ടപ്പെടാനും വയ്യ. അതേ സമയം സുബ്ബലക്ഷ്മിക്ക് സിനിമയില്‍ ഓഫര്‍ വന്നത് മകളുടെ കൂടെ സെറ്റില്‍ പോയതോട് കൂടിയാണ്. നടന്‍ സിദ്ദിഖ് അമ്മയുമായി നല്ല കൂട്ടായിരുന്നു. ഒരു ദിവസം സിദ്ദിഖും രഞ്ജിത്ത് സാറും കൂടി വീട്ടില്‍ വന്നിരുന്നു. അങ്ങനെയാണ് നന്ദനത്തിലെ വേശാമണിയമ്മാള്‍ എന്ന കഥാപാത്രം ഉണ്ടാവുന്നത്. രാപ്പകല്‍ സിനിമയില്‍ മേക്കപ്പ് ബോക്സ് തപ്പി നടക്കുന്ന മുത്തശ്ശി, റിയല്‍ ആയിട്ടും തന്റെ അമ്മയുടെ സ്വഭാവം തന്നെയാണ്. ഷൂട്ടിങ്ങിന് പോവുമ്പോള്‍ മേക്കപ്പും ലിപ്സ്റ്റിക്കും ഇട്ടു കൊടുത്തില്ലെങ്കില്‍ അമ്മ പിണങ്ങും.-താര കവ്യാണ്‍ പറഞ്ഞു.