സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോയുടെ താഴെ ബോഡി ഷൈനിങ് കമൻറുകൾ നൽകുന്ന വരെ വേദനിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ചു അന്ന രാജൻ. വീഡിയോ ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിച് ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്തു തന്നെ വേദനിപ്പിക്കരുതെന്നും തൈറോഡ് സംബന്ധമായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറയുന്നു.
തൈറോയ്ഡിന്റെ പ്രശ്നം കാരണം ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കാറുണ്ടെന്നും മുഖം വീർക്കുകയും സന്ധികളിൽ നേർവീദനവും ഉണ്ടാകുമെന്നും താരം പറഞ്ഞു. അസുഖം ഉണ്ടെന്നു കരുതി ഇതൊക്കെ ചെയ്യാതിരിക്കാൻ ആഗ്രഹിക്കുന്നില്ല. വീഡിയോകൾ കാണാൻ താല്പര്യം ഇല്ലാത്തവർ അത് കാണണ്ടെന്നും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.
നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് തുറന്നു പറയാം. പക്ഷേ ഇതുപോലെയുള്ള മോശം കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക് ചെയ്യുന്നതും കാണാനിടയാകുന്നതും അനുഭവിക്കുന്നതും വേദനാജനകമാണ്. ആ നൃത്ത വീഡിയോയിൽ എൻറെ ചലനങ്ങൾക്ക് തടസ്സമാകുന്ന നിരവധി കാര്യങ്ങൾ രംഗത്തുണ്ട്. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ് താൻ. അതുകൊണ്ടുതന്നെ ശരീരം ചിലപ്പോൾ തടിക്കുകയും ചെയ്യാറുണ്ട്. തൻറെ കഴിവിന്റെ പരമാവധി കാര്യങ്ങൾ താൻ ചെയ്യാൻ ആഗ്രഹിക്കുകയാണ്. അതുകൊണ്ട് ദയവുചെയ്ത് മോശം കമന്റുകൾ ഇടാതിരിക്കുക. താരം സമൂഹമാധ്യമത്തിലൂടെ എഴുതി