അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം താരമാണ് അന്ന് രാജൻ. അന്നയുടെ മേക്കോവർ ഈഅടുത്ത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. താരത്തിന്റെ മാറ്റത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ കയ്യടിയും നൽകി.
നിരവധി ഉദ്ഘാടന വേദികളിലൂടെ അന്ന ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്
താരത്തിന്റെ ഈ വലിയ മേക്കോവറിന്റെ പിന്നിലുള്ള കാരണമാണ് ആരാധകർ അന്വേഷിക്കുന്നത്. പൊതുവേ താരങ്ങൾ ശരീര ഭംഗിക്ക് വേണ്ടി കോസ്മെറ്റിക് സർജറികൾ ചെയ്യുന്നത് പതിവാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അത്തരത്തിൽ ലിച്ചിയും സർജറി നടത്തിയിട്ടുണ്ടോ എന്നായിരുന്നു ആരാധകരുടെ സംശയം.
32 കാരിയായ താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ആണോ എന്നൊക്കെ ആരാധകർ കമൻറ് ബോക്സിലൂടെ ചോദിക്കാറുണ്ട്. എന്നാൽ ശരീര ഭംഗിയുടെ പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ആകാരവടിവ് നിർത്താൻ വേണ്ടി രണ്ടുനേരം മാത്രമാണ് ഭക്ഷണം കഴിചിരുന്നത് എന്നും ഏറെ നേരം ഷട്ടിൽ കളിക്കുമായിരുന്നു എന്നും ലിച്ചി മുൻപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മലയാളത്തിനു പുറമേ താരത്തിന് തമിഴിലും അവസരം ലഭിച്ചിരുന്നു. ഇപ്പോൾ കേരളത്തിൽ ഉടനീളം നടി ഉദ്ഘാടന വേദികളിൽ സജീവമാണ്.