in

ഓസ്‌ട്രേലിയക്കാരിയായ ഏട്ടന്റെ ​ഗേൾ ഫ്രണ്ടിനെ കണ്ട് ഞെട്ടിയെന്ന് മൃദുല

ആരാധകരുടെ പ്രിയ താര ജോഡികളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മിനിസ്‌ക്രീനിലൂടെ ആരാധകരുടെ പ്രിയങ്കരരായ ഇവർ കഴിഞ്ഞ വർഷം ജൂലൈ എട്ടിനായിരുന്നു വിവാഹിതർ ആയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുലയും യുവയും ജീവിതത്തിലെ പുതിയ ഓരോ വിശേഷങ്ങളും സന്തോഷ വാർത്തകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. മൃദുലയ്ക്ക് പുതിയൊരു ഗിഫ്റ്റുമായെത്തിയിരിക്കുകയാണ് യുവ കൃഷ്ണ.

ഇപ്പോളിതാ ഏട്ടന്റെ ഗേൾഫ്രണ്ടിനെ കണ്ട് ഞെട്ടിയെന്ന ക്യാപ്ഷനോടെ ഇവർ പങ്കിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഓസ്‌ട്രേലിയക്കാരിക്ക് എന്നോട് വൺസൈഡ് ലവുണ്ടായിരുന്നു. അവിടെ പിഎച്ച് ഡി ചെയ്യുകയാണ്. ഇപ്പോൾ കേരളത്തിലേക്ക് വരുന്നുണ്ട്. ഒന്ന് കാണണമെന്ന് പറഞ്ഞിരുന്നു. അതാണ് ഞാൻ വിളിച്ചോണ്ടുവന്നത്. . താടിയും മുടിയും ഷേപ്പ് ചെയ്ത് പോവാമെന്ന് പറഞ്ഞയാളാണ് പഴയ കാമുകിയേയും വിളിച്ചോണ്ട് വന്നതെന്നായിരുന്നു മൃദുല പറഞ്ഞത്

നേരത്തെ കുഞ്ഞൂട്ടനൊരു ചിട്ടി ബേബിയെ ഗിഫ്റ്റ് ചെയ്തിരുന്നു. ഗർഭിണിയായതിനാൽ പുള്ളിക്കാരി ഇപ്പോൾ വീട്ടിലാണ്. വെറുതെയിരിക്കുമ്പോൾ കൂട്ടിനായി എന്റെ ഗേൾഫ്രണ്ടിനെ നൽകുകയാണ് ഞാൻ. ഫെനിയെന്നാണ് പേര്. എന്നോട് പ്രണയമുള്ള ഒരാൾ വന്നിട്ടുണ്ട്. പുള്ളിക്കാരി താഴെയാണെന്നും നിന്നോട് പറഞ്ഞതിന് ശേഷം ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്നാണ് കരുതിയതെന്നും യുവ പറഞ്ഞിരുന്നു.

ഇതുവരെ പുള്ളിക്കാരിയെ കണ്ടിട്ടില്ല, ഇങ്ങനെയൊരു പേരും കേട്ടിട്ടില്ലെന്നും മൃദുല പറഞ്ഞിരുന്നു. ഇതാണോ ഏട്ടൻ പറഞ്ഞ ഏട്ടന്റെ വൺസൈഡ് ലവ് എന്നായിരുന്നു മൃദുലയോട് ചോദിച്ചത്. മേടിച്ച സമയത്ത് എനിക്ക് മനസിലൊരു പേര് തോന്നി. അതാണ് ഫെനിയെന്നും യുവ പറഞ്ഞിരുന്നു. പെട്ടെന്ന് ഇണങ്ങുന്ന ബേർഡാണെന്നും യുവ മൃദുലയോട് പറഞ്ഞിരുന്നു. കണ്ടപ്പോൾ പേടിയായെന്നായിരുന്നു മൃദുലയുടെ കമന്റ്.
കുളുകുളു വരുന്നതിന് മുൻപ് കൊഞ്ചിക്കാനും ലാളിക്കാനുമായിട്ടുള്ള ഫ്രണ്ടാണ് ഫെനിയെന്നും യുവ പറഞ്ഞിരുന്നു.

ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. അതേസമയം മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയയി കഴിഞ്ഞ ദിവസം അമ്മയായിരുന്നു

Written by admin

ഭർത്താവിന്റെ ജന്മദിനത്തിൽ ഫോട്ടോഷൂട്ടിനൊപ്പം അമ്മയാകാനൊരുങ്ങുന്നെന്ന സർപ്രൈസ് പുറത്തുവിട്ട് പ്രണിത

‘എന്താ ഒരു ചന്തം’ വിഷു ഫോട്ടോസ് പങ്കുവെച്ച് നടി’മാൻവി’….പൊളി ചിത്രങ്ങൾ വൈറൽ…!!