in

ഖുഷി ഹിറ്റടിച്ചു!!! നൂറു കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വീതം നൽകി വിജയ് ദേവരകൊണ്ട

Vijay Devarakonda gave Rs 1 lakh each to 100 families

സമാന്തയും വിജയ് ദേവരകൊണ്ടയും കേന്ദ്ര കഥാപാത്രമായ ഖുശി എന്ന ചിത്രത്തിൻറെ വിജയത്തിന് പിന്നാലെ ഒരു ലക്ഷം രൂപ വീതം 100 കുടുംബങ്ങൾക്ക് നൽകി വിജയ് ദേവരകൊണ്ട. ചിത്രത്തിൻറെ വിജയാഘോഷത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു തന്റെ പ്രതിഫലത്തിൽ നിന്നുമായി ലഭിച്ച ഒരുകോടി രൂപ 100 കുടുംബങ്ങൾക്കായി താൻ വീതിച്ച് നൽകുമെന്ന് വിജയ് വാക്ക് നൽകിയത്. താരത്തിന്റെ മാതൃകാ പ്രവർത്തിക്ക് ആരാധകർ കയ്യടി നൽകുകയാണ്.

തൻറെ സിനിമ വിജയം നേടിയതിനുള്ള സന്തോഷം മാത്രമല്ല സിനിമയിൽ നിന്നുള്ള വരുമാനം ജനങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് വലിയ സന്തോഷം ഉണ്ടെന്നും താരം വേദിയിലൂടെ പറഞ്ഞു. തൻറെ ആരാധകരെല്ലാം ദേവര കുടുംബത്തിൻറെ അംഗങ്ങൾ ആണെന്നും താരം കൂട്ടിച്ചേർത്തു. വ്യാജ അക്കൗണ്ട് വഴി റേറ്റിംഗ് നടത്തുന്നവരെയും യൂട്യൂബ് വഴി വ്യാജ വിമർശനങ്ങൾ നടത്തുന്നവരെയും താരം ചോദ്യം ചെയ്തു.

നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്തു ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതമാണ് നൽകുക,സമ്പാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുകയാണ്, സോഷ്യൽ മീഡിയകളിൽ താൻ ഈ സന്തോഷം പങ്കുവയ്ക്കുമെന്നും, നൽകുന്ന പണം നിങ്ങളുടെ ഒരു കുടുംബത്തിന് ഉപകാരപ്രദമായ തനിക്ക് വളരെയധികം സന്തോഷമുണ്ടാകുമെന്നും നടൻ കൂട്ടിച്ചേർത്തു. താരത്തിന്റെ മാതൃകാ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെയുള്ളവർ വലിയ കയ്യടിയാണ് നൽകിയത്.

Written by amrutha

parvathy krishna

‘സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ തിളങ്ങി നടി ‘പാർവതി കൃഷ്ണ’….എന്തൊരു മാറ്റമെന്ന് ആരാധകർ…!!!

sabu mon

യഥാർത്ഥ റേപ്പ് ക്രൂരമാണ് , അനുകരിക്കാനാകില്ല എന്നാൽ ഇന്ത്യൻ സിനിമകളിൽ റേപ്പ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ? കുറച്ച് പൂവ് ചതയും, കുങ്കുമം തേയും അത്രമാത്രം സാബുമോൻ