in ,

അപ്രതീക്ഷിതമായി അച്ഛന്റെ വാക്കു കേട്ട് പൊട്ടികരഞ്ഞ് സ്വാസിക, നടിക്ക് ഗംഭീര സര്‍പ്രൈസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. മികച്ച ഒരു നര്‍ത്തകിയുമാണ് താരം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് സ്വാസിക. സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും സീരിയലുകളിലൂടെയാണ് സ്വാസിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദത്ത്പുത്രി എന്ന പരമ്പരയിലൂടെ മിനവിസ്‌ക്രീനിലെത്തിയ സ്വാസികയുടെ കരിയറില്‍ വഴിത്തിരിവായത് സീത എന്ന പരമ്പരയായിരുന്നു. പരമ്പര അവസാനിച്ചിട്ടും ഇന്നും സീതയും ഇന്ദ്രനും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വാസികയ്ക്ക് ലഭിച്ചിരുന്നു. അഭിനേത്രി, നര്‍ത്തകി കൂടാതെ മികച്ച ഒരു അവതാരക കൂടിയാണ് സ്വാസിക. റെഡ് കാര്‍പെറ്റ് എന്ന ടോക്ക് ഷോ അവതരിപ്പിക്കുന്നത് സ്വാസികയാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റെഡ് കാര്‍പെറ്റിന്റെ ഒരു എപ്പിസിഡോണ്. അച്ഛന്റെ വാക്ക് കേട്ട് പൊട്ടിക്കരയുന് സ്വാസികയെയാണ് വീഡിയോ കാണിക്കുന്നത്.

നവംബര്‍ 5 ന് സ്വാസികയുടെ ജന്മദിനമായിരുന്നു. ഇതന്റെ ഭാഗമായിട്ടാണ് താരത്തിന് ഒരു സര്‍പ്രൈസ് റെഡ് കാര്‍പെറ്റ് ഒരുക്കിയത്. ദേവി ചന്ദനയും കിഷോറും അതിഥികളായി എത്തിയ എപ്പിസോഡിലായിരുന്നു സ്വാസികയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത്. കേക്ക് മാത്രമല്ല നിരവധി സര്‍പ്രൈസുകള്‍ സ്വാസികയ്ക്കായി ചാനല്‍ ഒരുക്കിയിരുന്നു. താരത്തിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ കേര്‍ത്തിണക്കി കൊണ്ട് ഒരു രസകരമായ ട്രോള്‍ വീഡിയോ ഒരുക്കിയിരുന്നു.

വീഡിയോയ്ക്കിടയില്‍ പിതാവ് ആശംസയുമായി എത്തിയിരുന്നു. വിദേശത്തുള്ള അച്ഛനെ അപ്രതീക്ഷിതമായി കണ്ടപ്പേള്‍ സ്വാസിക ഇമോഷണലാവുകയായിരുന്നു. സന്തോഷം കൊണ്ട് കരയുന്ന സ്വാസികയെ ആയിരുന്നു പിന്നീട് കണ്ടത്. ഇതിന് ശേഷം അമ്മയും കേക്ക് മുറിക്കാനായി സ്വാസികയ്‌ക്കൊപ്പം എത്തിയിരുന്നു. പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Written by admin

കുട്ടിയുടുപ്പിൽ തകർപ്പൻ ഡാൻസുമായി മാളവിക.. പൊളിച്ചടുക്കി എന്ന് ആരാധകർ.. വീഡിയോ കാണാം.. !!

ശ്രീശാന്തിന്റെ പിറന്നാൾ ദിനം ആഘോഷമാക്കി അമൃതയും പേളിയും,ബാല എവിടെയെന്ന് ആരാധകർ