in

രണ്ടു മരണം നടന്നത് 15 ദിവസത്തിനുള്ളിൽ, കുടുംബത്തിലെ എല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു, ജീവിതത്തിലെ വിലമതിക്കാനാവാത്ത നഷ്ടങ്ങളെ കുറിച്ച് സൗഭാ​ഗ്യ

ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവന്ന സംഭവ വികാസങ്ങളെകുറിച്ച് വികാരഭരിതയായി താരകല്യാണിന്റെ മകൾ സൗഭാ​ഗ്യ വെങ്കിടേഷ്. കൊറോണ സമയത്ത് തന്റെ കുടുംബത്തിൽ അപ്രതീക്ഷിതമായി രണ്ട് മരണങ്ങൾ സംഭവിച്ചെന്നാണ് സൗഭാ​ഗ്യ പറയുന്നത്. ആദ്യം മരിച്ചത് സൗഭാ​ഗ്യയുടെ ഭർത്താവ് അർജുന്റെ സഹോദരന്റെ ഭാര്യയായിരുന്നു. പിന്നാലെ ദിവസങ്ങൾക്കുള്ളിൽ അർജുന്റെ പിതാവും മരണപ്പെട്ടു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ച് സൗഭാ​ഗ്യ പറഞ്ഞത്.

‘അച്ഛന്റെ മരണത്തിൽ നിന്നും ഞാൻ ഇതുവരെയും തരണം ചെയ്തിട്ടില്ല. ഇപ്പോഴും അതെനിക്ക് വിഷമം തരുന്ന ഒരു സംഭവമാണ്. അച്ഛന്റെ മരണ ശേഷം ഞാൻ സന്തോഷിച്ചത് അർജുൻ ചേട്ടനും ഞാനും തമ്മിലുള്ള വിവാഹ സമയത്തായിരുന്നു. അതു കഴിഞ്ഞ് ഞാനും അർജുൻ ചേട്ടനും വളരെ സന്തോഷത്തോടെ പോയികൊണ്ടിരിക്കുകയായിരുന്നു.

കൊറോണ ഞങ്ങളുടെ വീടിനെ ബാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമായിരുന്നെങ്കിലും അതിന്റെ ​ആഴം മനസിലായത് ഞങ്ങളുടെ വീട്ടിൽ സംഭവിച്ചപ്പോഴായിരുന്നു.

അർജുൻ ചേട്ടന്റെ സഹോദരന്റെ ഭാര്യക്ക് കൊറോണ ബാധിച്ച് പെട്ടെന്ന് വയ്യാതായി. പക്ഷെ, മരിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ആശുപത്രിയിലായതിന്റെ പിറ്റേദിവസം അറിയുന്നത് പുള്ളിക്കാരി മരിച്ചെന്നാണ്. ഞങ്ങൾക്ക് അത് വലിയൊരു ഷോക്കായിരുന്നു. ചേച്ചിയായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം.

എന്റെ അമ്മായി അമ്മക്കും അമ്മായി അച്ഛനും ചേച്ചിയില്ലാതെ കഴിയില്ല. എല്ലാത്തിനും ചേച്ചി വേണം. അവരുടെ എല്ലാമായിരുന്നു. അന്ന് ചേച്ചിയുടെ മകൾ അനുവിന് പത്ത് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. മോൻ കൂടുതൽ അറ്റാച്ച്ഡ് ചേച്ചിയുമായിട്ടായിരുന്നു. ആ ഷോക്കിൽ നിന്നും മാറാൻ വേണ്ടി വെറും 15 ദിവസമാണ് ദൈവം ഞങ്ങൾക്ക് തന്നത്. ചേച്ചി മരിച്ച് 15 ദിവസം ആയപ്പോൾ അർജുൻ ചേട്ടന്റെ അച്ഛനും മരിച്ചുപോയി. അതോടെ, ഞാൻ ഉൾപ്പെടെ എന്റെ കുടുംബത്തിലെ എല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു.’- സൗഭാ​ഗ്യ പറഞ്ഞു.

Written by admin

അഭിനയം നന്നായിട്ടുണ്ട്, ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിനാണാവോ? ‘പരം സുന്ദരി’ പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ആ കൊച്ചു പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത് വല്ലാത്ത സങ്കടം തോന്നുന്നുണ്ട് ജാസ്മിനെ കുറിച്ച് രഞ്ജിനി ഹരിദാസ്