in

‘മകൾക്ക് പിന്നാലെ പുത്തൻ സന്തോഷ വാർത്ത പങ്കുവെച്ച്‌ സൗഭാഗ്യ…മെഴ്‌സിഡസ് ബെൻസ് സ്വന്തമാക്കി താര കുടുംബം..വീഡിയോ.!!

മലയാളികൾക്ക് ഏറെ പരിചയമുള്ള മുഖമാണ് സൗഭാഗ്യയുടേത്.ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയിൽ വിഡിയോകൾ ചെയ്ത്കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ്.സിനിമ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം കൂടിയാണ് താരം.സിനിമ സീരിയൽ താരമായ താര കല്യാണിന്റെ മകൾ കൂടിയാണ് താരം.ഒരുപക്ഷെ ഡബ്സ്മാഷ് മലയാളികളെ ആദ്യം പരിചയപ്പെടുത്തിയ താരം എന്ന് പറയുന്നത് വാസ്തവും.അമ്മയെ പോലെ തന്നെ മകളും ഒരുപാട് കഴിവുള്ള നർത്തകിയാണ്.ഇവർ തമ്മിലുള്ള ഡാൻസ് വിഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയിൽ വൻ തരംഗം സൃഷ്ടിക്കാറുണ്ട്.നടനും നർത്തകനുമായ അർജുനാണ് താരത്തിന്റെ ഭർത്താവ്.

ഏതാണ്ട് കഴിഞ്ഞ വർഷമാണ് രണ്ടുപേരും വിവാഹം കഴിക്കുന്നത്.നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ പരസ്പരം വിവാഹം കഴിക്കുന്നത്.ഭാര്യയും ഭർത്താവും തമ്മിലുള്ള ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയിൽ പെട്ടന്ന് വൈറലാവാറുണ്ട്.രണ്ടുപേരും സോഷ്യൽ മീഡിയയിൽ സജീവമാണ്.തങ്ങളുടെ ഇഷ്ട വിശേഷങ്ങളും ചിത്രങ്ങളും രണ്ടുപേരും സോഷ്യൽ മീഡിയിൽ പോസ്റ്റിക്കാറുണ്ട്.ഇതിടയിലാണ് രണ്ടുപേർക്കും സുദർശന എന്നൊരു മകൾ ജനിക്കുന്നത്.അച്ഛൻ അമ്മയെ പോലെ തന്നെ ഇപ്പോൾ സുദർശനയും സോഷ്യൽ മീഡിയിൽ കുട്ടി സെലിബ്രിറ്റിയാണ്.

ഇപ്പോൾ ഇതാ മകൾ ജനിച്ചതിന് ശേഷമുള്ള ആദ്യ സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ് താരം.തങ്ങളുടെ വീട്ടിൽ എത്തിയ പുത്തൻ അഥിതിയെയാണ് താരം പരിചയപ്പെടുത്തിയത്.താര കുടുംബം വാങ്ങിച്ച ആഡംബര വാഹനമായ മെഴ്‌സിഡസ് ബെൻസ് കാറിന്റെ വിശേഷമാണ് താരങ്ങൾ പുറത്ത് വിട്ടത്.കാറിന്റെ എല്ലാ കാര്യങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം യൂട്യൂബിൽ പോസ്റ്റാക്കിയിട്ടുണ്ട്.’പുതിയൊരു സന്തോഷം,മകൾ സുദർശന കൊണ്ടുവന്ന ഭാഗ്യം’എന്നുള്ള തലക്കെട്ടോട്ട് കൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്.

Written by admin

മുടി ഒരിക്കലും ഒരു ബാധ്യതയല്ല, കംഫർട്ടബിളായ ഏതു വസ്ത്രവും ധരിക്കാൻ ഇഷ്ടം: വീണ നന്ദകുമാർ

ആ സംഭവത്തിന് ശേഷം താന്‍ ആനി ചേച്ചിയെ വിളിച്ചിട്ടില്ല, ചേച്ചിക്ക് തന്നോട് ദേഷ്യമാണെങ്കിലോ, നവ്യ നായര്‍