in ,

കുഞ്ഞെത്തുന്നതിനുമുമ്പ് മറ്റൊരു സന്തോഷം പങ്കുവെച്ച് അർജുനും സൗഭാ​ഗ്യയും

വീണ്ടും അഭിനയത്തിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അർജുൻ. ചക്കപ്പഴം പരമ്പരയിൽ നിന്നും പിന്മാറിയതിനു ശേഷം പിന്നീട് ടെലിവിഷൻ പരിപാടികളിൽ മാത്രമാണ് അർജുനെ കണ്ടത്. എന്നാൽ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന സന്തോഷമാണ് അർജുൻ പങ്കുവെച്ചിരിക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിന്റെ ഭാ​ഗമായിരിക്കുകയാണ് ഇപ്പോൾ അർജുൻ. കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഉരുക്ക് ഉപ്പേരി സീരിയലും ഒരുക്കിയിരിക്കുന്നത്. രാമനുണ്ണി എന്ന ​ഗൾഫുകാരന്റെ വേഷമാണ് സീരിയലിൽ അർജുന്. ഉരുളക്ക് ഉപ്പേരിയുടെ അമ്പത്തിനാലാമത്തെ എപ്പിസോഡ് മുതലാണ് ശിവനും സീരിയലിന്റെ ഭാ​ഗമായി

കഴിഞ്ഞ ദിവസം ഇരുവരുമൊന്നിച്ചുള്ള നൃത്ത വീഡിയോ പങ്കുവെച്ചിരുന്നു. ടിക്ടോക്കിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. ദീർഘ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറുമായുള്ള വിവാഹം നടന്നത്. അർജുനും മികതച്ച ഒരു നർത്തകനാണ്. ചക്കപ്പഴം എന്ന പരമ്പരയിൽ അർജുൻ നേരത്തെ അഭിനയിച്ചിരുന്നു. ഇപ്പോൾ കുടുംബത്തിലേ പുതിയ അഥിതി എത്തുന്നതും കാത്തിരിക്കുകയാണ് ഇവർ.

മുപ്പത്തിയാറം ആഴ്ചയിലേക്ക് എത്തിയ സ്ഥിതിയ്ക്ക് ദിവസങ്ങൾക്കുള്ളിൽ സൗഭാഗ്യ അമ്മയാവും. പ്രസവത്തിന് പോകുമ്പോൾ കൊണ്ട് പോവാനുള്ള ബാഗ് പാക്ക് ചെയ്യുന്നത് വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

Written by admin

എന്റെ വിവാഹം കഴിഞ്ഞു, സെറ്റില്‍ഡ് ആയി, വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്, ഭാവന

ഡ്രൈവിംഗ് ലൈസന്‍സ് വിവാദം, ഒടുവില്‍ ടെസ്റ്റ് പാസായി വിനോദ് കോവൂര്‍