in ,

അമ്പോ സൗന്ദര്യം തുളുമ്പുന്ന പുത്തൻ ചിത്രങ്ങളുമായി ഷംന കാസിം… ഇത് വേറെ ലെവൽ എന്ന് ആരാധകർ.. !!

ടെലിവിഷൻ പരിപാടികളിൽ കൂടി അരങ്ങേറി പിന്നീട് മലയാള സിനിമയിൽ എത്തിയ താര സുന്ദരിയാണ് മലയാളികളുടെ സ്വന്തം ഷംന കാസിം.ഡാൻസ് മേഖലയിൽ തന്റേതായ സ്‌ഥാനം കണ്ടത്തിയതോട് കൂടിയാണ് താരത്തിന് ബിഗ് സ്‌ക്രീനിൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങുന്നത്. ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലെയൊരു പെൺകുട്ടി എന്ന സിനിമയിൽ കൂടിയാണ് ഷംന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

ആദ്യ സിനിമയിക്ക് ശേഷം ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. മലയാളത്തിൽ തിളങ്ങിയതോട് കൂടി താരത്തിന്റെ ശ്രദ്ധ അന്യ ഭാഷയിലും എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷയിലും തന്റേതായ സ്‌ഥാനം നേടാനും താരത്തിന് സാധിച്ചു. തെലുങ്കിൽ അരങ്ങേറുന്നത് മഹാലക്ഷ്മി എന്ന സിനിമയിൽ കൂടിയാണ്. എന്നാൽ ഒരുപാട് കഴിവ് ഉണ്ടായിട്ടും മലയാള സിനിമയിൽ ഷംന എന്ന താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്നാൽ തെലുങ്കുവിലും കന്നടയിലും ഒരുപാട് ഹിറ്റ് സിനിമയിൽ ഇതിനകം താരം അഭിനയിച്ചു.

ഒരുപക്ഷെ താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചത് തെലുങ്ക് സിനിമയാണ് എന്ന് പറയുന്നതാണ് സത്യം. ബിഗ് സ്‌ക്രീനിൽ എന്നത് പോലെ തന്നെ താരം ടീവി പരിപാടികളിലും സജീവമാണ് അതുകൊണ്ട് തന്നെ ആ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്നിപ്പോൾ തെന്നിന്ത്യയിലെ തന്നെ എറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഈ മലയാളി താരം. തന്റെ ആരാധകർക്ക് വേണ്ടി താരത്തിന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും താരം നിരന്തരമായി പങ്കുവെയിക്കാറുണ്ട് അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

സൗന്ദര്യം തുളുമ്പുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. വെള്ള നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ഗ്ലാമർ വേഷങ്ങളും നാടൻ വേഷവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഷംന കാസിം.

Written by admin

മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് പോലും എന്റെ അക്കൗണ്ടിലില്ലായിരുന്നു, സുരേഷ് ഗോപി

തന്റെ പിന്നിലൊരു കെട്ടിട്ട് പിടിച്ചുണ്ട് റിന്ന, പണത്തിനായി പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി ബോര്‍ഡുകള്‍ കെട്ടിയിട്ടുണ്ട്, നിവിന്‍ പോളി